മുംബൈ: ഹിന്ദുത്വ സംഘടനയുടെ ഭീഷണിയെത്തുടർന്ന് മഹാത്മാഗാന്ധിയുടെ ജന്മദിന ആഘോ ഷ പരിപാടിയിൽ നിന്ന് ഗാന്ധിയുടെ കൊച്ചുമകെൻറ മകനായ തുഷാർ ഗാന്ധിയെ പുണെയിലെ മോഡേൺ കോളജ് ഒഴിവാക്കി. വെള്ളിയാഴ്ച തുഷാർ ഗാന്ധിയില്ലാതെ ആഘോഷ പരിപാടി നടന്നു. തുഷാറിനെ സംസാരിക്കാൻ അനുവദിച്ചാൽ പരിപാടി അലങ്കോലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പതിത്പവാവൻ സനസ്ത എന്ന സംഘടന കോളജ് അധികൃതർക്ക് കത്തയച്ചിരുന്നു.
‘ഗോലി മാരൊ ഗാങ് ഇൻ ആക്ഷൻ’ എന്ന വാചകത്തോടെ തുഷാർ ഗാന്ധി തന്നെയാണ് ഇൗ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
പരീക്ഷ അടുത്തിരിക്കെ കോലാഹലം ഉണ്ടാകരുതെന്ന ആഗ്രഹത്താലാണ് തുഷാർ ഗാന്ധിയുടെ പ്രഭാഷണം താൽക്കാലികമായി പിൻവലിച്ചതെന്നും 15 ദിവസത്തിന് ശേഷം അദ്ദേഹത്തെ ക്ഷണിക്കുമെന്നും കോളജ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.