ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് രാജ്യത്ത് കോറോണ വൈറസിന്‍റെ പുതിയ വകഭേദമായ B.1.1.28.2 കണ്ടെത്തിയത്. എന്നാൽ ഇന്ത്യയിൽ തന്നെ നിർമിച്ച ഭാരത് ബയോടെകിന്‍റെ 'കോവാക്സിൻ' പുതിയ വൈറസ് വകഭേദത്തെ ഫലപ്രദമായി പ്രതിരോധിക്കുമെന്നാണ് ബയോആർക്കെവിൽ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത്.
ബ്രിട്ടനിൽ നിന്നും ബ്രസീലിൽ നിന്നുമെത്തിയവരുടെ സാംപിളുകൾ ഉപയോഗിച്ച് നടത്തിയ ജീനോം സീക്വൻസിലൂടെയാണ് പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പുതിയ വകഭേദം കണ്ടെത്തിയത്.
രോഗം ബാധിച്ചവരില്‍ ഗുരുതര രോഗലക്ഷണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മറ്റ് കോവിഡ് വകഭേദങ്ങളുടെ ലക്ഷണങ്ങളായ ഭാരം കുറയല്‍, കടുത്ത പനി തുടങ്ങിയവയും പുതിയ വകഭേദം ബാധിച്ചവരില്‍ പ്രകടമാകുന്നുണ്ട്. ഇത് കൂടാതെ പുതിയ വൈറസ് ശ്വസനനാളത്തിലും ശ്വാസകോശത്തിന്‍റെ അറകളിലും ഗുരുതര തകരാറുകൾ സൃഷ്ടിക്കുന്നതായി എൻ.ഐ.വിയുടെ റിപ്പോർട്ടിൽ പറയുന്നത്.
ഇൗ വകദേഭത്തിനെതിരെ കോവാക്സിൻ ഫലപ്രദമാണെന്നാണ് സൂചന. രണ്ട് ഡോസ് കോവാക്സിൻ ആന്‍റിബോഡി ഗണ്യമായി വർധിപ്പിക്കുകയും വകഭേദത്തിന്‍റെ ഫലപ്രാപ്തി നിർവീര്യമാക്കുകയും ചെയ്യുന്നതായി എൻ.ഐ.വിയുടെ പഠനത്തിൽ പറയുന്നു.
പകര്‍ച്ചാ സാധ്യതയും പുതിയ വകഭേദത്തിൽ കൂടുതലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയിൽ രണ്ടാം തരംഗം രൂക്ഷമാക്കിയ ഡെൽറ്റാ വകഭേദവുമായി സാമ്യം പുലർത്തുന്നതാണ് പുതിയ വകഭേദം. ആൽഫ വകഭേദവുമായി താരതമ്യം ചെയ്യുേമ്പാൾ ഇവ കൂടുതൽ അപകടകാരിയാണെന്നാണ് റിപ്പോർട്ട്.
പുതിയ വകഭേദം കണ്ടെത്തിയതോടെ രാജ്യം അതീവ ജാഗ്രതയിലാണ്. പുതിയ വൈറസ് വകഭേദം മൂലം രോഗം ബാധിച്ചവരെ കണ്ടെത്തി പ്രത്യേകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ആരംഭിക്കുകയും ചെയ്തു. ലോകത്തെമ്പാടുമുള്ള ലാബുകളിൽ പുതിയ വൈറസ് വകഭേദങ്ങളെ കണ്ടെത്താനുള്ള പഠനങ്ങൾ തുടരുകയാണ്. 15 രാജ്യങ്ങളിലെ ലാബുകളിൽ ഏകദേശം 30,000ത്തിലധികം സാംപിളുകളാണ് പുതിയ വൈറസ് വകഭേദങ്ങളെ കുറിച്ച് പഠിക്കാനായി സ്വീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.