മുംബൈ: പുണെ സംഘര്‍ഷത്തെ തുടര്‍ന്ന് അണികളിലുണ്ടായ രോഷം അടങ്ങിയതോടെ ദലിത് നേതാക്കള്‍ക്കിടയില്‍ ഭിന്നത. മഹാരാഷ്ട്ര ബന്ദ് ആഹ്വാനം ചെയ്ത ഭാരിപ്പ ബഹുജന്‍ മഹാസംഘ് നേതാവും ഡോ. ബി.ആര്. അംബേദ്കറുടെ ചെറുമകനുമായ പ്രകാശ് അംബേദ്കറെ തള്ളിപ്പറഞ്ഞ് ആർ.പി.ഐ-അത്താവാലെ വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറി അവിനാഷ് മഹാതെകറും കോണ്‍ഗ്രസിലെ ദലിത് നേതാവും മുന്‍മന്ത്രിയുമായ ചന്ദ്രകാന്ത് ഹണ്ടോരെയും രംഗെത്തത്തി. പ്രകാശ് അംബേദ്കറുടെ സഹോദരനും റിപ്പബ്ലിക്കന്‍ സേനയുടെ അധ്യക്ഷനുമായ അനന്ദരാജ് അംബേദ്കറും ഇവർക്കൊപ്പമുണ്ട്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെയും കേന്ദ്ര സഹമന്ത്രി രാംദാസ് അത്താവാലയെയും ലക്ഷ്യമിട്ടാണ് ബന്ദും വ്യാപക പ്രതിഷേധവുമെന്നാണ് അവിനാഷ് മഹാതെക്കര് ആരോപിക്കുന്നത്. പുണെയിലേത് ദലിത്--സവർണ സംഘര്‍ഷമല്ല ദലിത്--മറാത്ത സംഘര്‍ഷമാണെന്നാണ് രാംദാസ് അത്താവാലെയുടെ പക്ഷം. ഈ വാദം മറ്റു ദലിത്, മറാത്ത നേതാക്കള്‍ തള്ളിയതാണ്. എൻ.ഡി.എ സര്‍ക്കാറിെൻറ ഭാഗമാണ് ആര്.പി.ഐ (അത്താവാലെ) വിഭാഗം. അത്താവാലയെ കേന്ദ്ര സഹമന്ത്രിയാക്കിയ ബി.ജെ.പി അവിനാഷ് മഹാതെക്കറെ സംസ്ഥാന മന്ത്രിയാക്കുമെന്നാണ് റിപ്പോർട്ട്. ബന്ദ് ആഹ്വാനം ചെയ്തതിലൂടെ ദലിതുകളുടെ നേതൃത്വം ഹൈജാക്ക് ചെയ്യാനുള്ള രാഷ്ട്രീയനീക്കമാണ് പ്രകാശ് അംബേദ്കര്‍ നടത്തിയതെന്നാണ് കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് ഹണ്ടോരയുടെ ആരോപണം. സംസ്ഥാനം സ്തംഭിപ്പിച്ച ബന്ദിനു പിന്നില്‍ ദലിതുകള്‍ മാത്രമാണെന്ന പ്രകാശ് അംബേദ്കറുടെ അവകാശവാദത്തെ അദ്ദേഹം തിരുത്തുകയും ചെയ്യുന്നു.
കലുഷിതമായ രാഷ്ട്രീയാന്തരീക്ഷം ശമിപ്പിക്കാന്‍ പ്രകാശ് അംബേദ്കര്‍ അടക്കമുള്ള ദലിത് നേതാക്കളെ മുഖ്യമന്ത്രി കണ്ടിരുന്നു. സംഘര്‍ഷത്തിനുപിന്നില്‍ ആർ.എസ്.എസും ബി.ജെ.പിയും ആണെന്നതില്‍ തനിക്ക് ഉറപ്പില്ലെന്നുപറഞ്ഞ പ്രകാശ്, ആര്.എസ്.എസ് കുടക്കീഴില് പ്രവര്‍ത്തിക്കുന്ന ചെറിയ സംഘടനകളുടെ നേതാക്കളാണ് കുഴപ്പം സൃഷ്ടിക്കുന്നതെന്ന് പറയുന്നു. മഹാരാഷ്ട്ര ബന്ദ് വിജയിച്ചത് തങ്ങൾക്കൊപ്പം ചെറിയ ഒ.ബി.സി സമൂഹങ്ങളും കമ്യൂണിസ്റ്റുകാരും മറ്റും അണിനിരന്നതുകൊണ്ടാണെന്നും ഇത് ബി.ജെ.പിക്കും കോൺഗ്രസിനും ബദലായ മൂന്നാം മുന്നണിയുടെ സാധ്യതയാണ് സൂചിപ്പിക്കുന്നതെന്നും പ്രകാശ് അംബേദകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.