ന്യൂഡൽഹി: പൂണെയിലെ എം.െഎ.ടി സ്കൂളിൽ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ വസ്ത്രധാരണ നിബന്ധനകൾ വിവാദത്തിൽ. പെൺകുട്ടികൾ വ്യത്യസ്ത നിറങ്ങളിലുള്ള അടിവസ്ത്രങ്ങൾ ധരിക്കരുതെന്നും പാവാടയുടെ ഇറക്കം മുട്ടിനു താഴെ വേണമെന്നുമാണ് പുതിയ നിർദേശങ്ങൾ. വെള്ളനിറത്തിലുളളതോ തൊലിയുടെ നിറത്തിലോ ഉള്ള അടിവസ്ത്രങ്ങൾ മാത്രം ഉപയോഗിക്കണം. നീളം കൂടിയ പാവാട ധരിക്കണമെന്നും സ്കൂൾ ഡയറിയിൽ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. രക്ഷിതാക്കൾ സ്കൂളിെൻറ വസ്ത്രധാരണ നിബന്ധനകൾ അംഗീകരിച്ച് ഡയറിയിൽ ഒപ്പിടണമെന്നും അധികൃതർ ആവശ്യപ്പെട്ടിരുന്നു.
സ്കൂളിൽ വാഷ്റൂം ഉപയോഗിക്കാൻ അനുവദിച്ചിരുന്ന സമയം കുറച്ച നടപടിക്കെതിരെയും വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തി.
എന്നാൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിക്കാനല്ല പുതിയ നിബന്ധനകളെന്നും അച്ചടക്കത്തിെൻറ ഭാഗമാണതെന്നും സ്കൂൾ അധികൃതർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.