ന്യൂഡൽഹി: യുവതിയെ പീഡിപ്പിെച്ചന്ന കേസിൽ പി.കെ. ശശി എം.എൽ.എക്ക് നൽകിയത് സംഘടനാപരമായി ഉയർന്ന ശിക്ഷയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
ആറു മാസത്തേക്ക് പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യപ ്പെട്ട ശശിക്ക്, കാലാവധി കഴിഞ്ഞാൽ പാർട്ടി പദവികൾ പഴയപടി തിരിച്ചുകിട്ടണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് പരാതി കിട്ടിയാൽ പാർട്ടി ചട്ടങ്ങൾക്ക് അനുസരിച്ചാണ് നടപടി എടുക്കുക. രാജ്യത്തെ നിയമവ്യവസ്ഥകൾ നടപ്പാക്കുന്ന അതോറിറ്റിയല്ല പാർട്ടി. പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കുകയെന്നാൽ ഏറ്റവും ഉയർന്ന ശിക്ഷയാണ്. എം.എൽ.എയായി തെരഞ്ഞെടുത്തത് ജനങ്ങളാണെന്നിരിക്കേ, ആ പദവിയുടെ കാര്യത്തിൽ പാർട്ടിക്ക് ഒന്നും ചെയ്യാനില്ല.
സംസ്ഥാന കമ്മിറ്റി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് കേന്ദ്ര കമ്മിറ്റിയിൽ വെച്ചിട്ടില്ല. ശിക്ഷാനടപടി അടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കുന്ന സംക്ഷിപ്ത റിപ്പോർട്ടാണ് സംസ്ഥാന കമ്മിറ്റി കേന്ദ്ര കമ്മിറ്റിയിൽ നൽകിയത്. അത് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. ഇക്കാര്യത്തിൽ വിശദ ചർച്ചകൾ നടന്നിട്ടില്ല. എം.എൽ.എക്കെതിരായ പരാതിയായതിനാൽ കേന്ദ്ര കമ്മിറ്റി അംഗീകരിക്കണമെന്നാണ് ചട്ടം. അതനുസരിച്ചാണ് സംസ്ഥാന സമിതി റിപ്പോർട്ട് നൽകിയത്.
വനിതകളുടെ പരാതി പരിശോധിക്കാൻ സി.പി.എമ്മിന് ആഭ്യന്തര സംവിധാനങ്ങളുണ്ട്. കിട്ടുന്ന ഒാരോ പരാതിയും അന്വേഷിക്കുന്നുണ്ടെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.