ചണ്ഡിഗഢ്: പത്തു വര്‍ഷം നീണ്ട ശിരോമണി അകാലിദള്‍-ബി.ജെ.പി സഖ്യ ഭരണത്തെ തൂത്തെറിഞ്ഞ് ചരിത്രവിജയം സ്വന്തമാക്കിയ കോണ്‍ഗ്രസ് പഞ്ചാബില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഒരുങ്ങുന്നു. കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ്് ഈ മാസം 16ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പരാജയപ്പിറ്റേന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ രാജിവെച്ചു. മകനും ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിനൊപ്പം രാജ്ഭവനിലത്തെി ഗവര്‍ണര്‍ വി.പി. സിങ് ബദ്നോറിന് രാജിസമര്‍പ്പിച്ച അദ്ദേഹം നിയമസഭ പിരിച്ചുവിടാനും ശിപാര്‍ശ ചെയ്തു. ഇതിന് പിന്നാലെ ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടു. ഗവര്‍ണറെ കാണുന്നതിനുമുമ്പ് ബാദല്‍ മന്ത്രിസഭ യോഗം ചേര്‍ന്നിരുന്നു.
തന്‍െറ സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയം കളിക്കില്ളെന്ന് അമരീന്ദര്‍ പറഞ്ഞു. മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കും. സംസ്ഥാനത്ത് അടിയന്തര ശ്രദ്ധ പതിക്കേണ്ടത് ആരോഗ്യ-വിദ്യാഭ്യാസ രംഗത്താണെന്ന്് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചെന്നും പഞ്ചാബിന് ആവശ്യമായ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായും നിയുക്ത മുഖ്യമന്ത്രി വെളിപ്പെടുത്തി. 75ാം ജന്മദിനത്തിലാണ് ‘ക്യാപ്റ്റന്‍’ കോണ്‍ഗ്രസിന് ചരിത്രവിജയം നേടിക്കൊടുത്തത്. ഹരിയാനയുമായി നദീജലം പങ്കിടുന്ന സത്ലജ്-യമുന ലിങ്ക് കരാര്‍ നടപ്പാക്കാതിരുന്ന ബാദല്‍ സര്‍ക്കാറിന്‍െറ നടപടി ഭരണഘടനവിരുദ്ധമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച്, അമൃത്സര്‍ എം.പി സ്ഥാനം അമരീന്ദര്‍ കഴിഞ്ഞ വര്‍ഷം രാജിവെച്ചിരുന്നു. ഈ മാസം 28ന് കോടതി കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്.
അതിനിടെ, തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ശിരോമണി അകാലിദള്‍ ഉടന്‍ യോഗം ചേരും. ഭരണകക്ഷിയായിരുന്ന അകാലിദള്‍-ബി.ജെ.പി സഖ്യത്തിന് 117 അംഗ സഭയില്‍ 18 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.