അജ്‌നാല സംഘർഷം; പഞ്ചാബ് മുഖ്യമന്ത്രി ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തും

ന്യൂഡൽഹി: പൊലീസും ഖാലിസ്താൻ അനുഭാവി അമൃത്പാൽ സിങ്ങിന്റെ അനുയായികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായ അജ്‌നാല സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. അജ്‌നാല സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചാബ് പൊലീസിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് അമിത് ഷായെ കാണുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അറിയിച്ചത്.

ഖലിസ്താൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദേയുടെ നേതാവ് അമൃത്പാൽ സിങ്ങിന്റെ അനുയായി ലവ്പ്രീത് തൂഫനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ തോക്കുകളും വാളുകളുമായി പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറിയത്. പൊലീസ് സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ കോടതി പിന്നീട് തൂഫാനെ ജയിലിൽനിന്ന് മോചിപ്പിച്ചിരുന്നു.

അമൃത്പാൽ സിങ്ങിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്രം സുരക്ഷാ ഏജൻസികളുമായി ചർച്ച ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചാബിൽ നടന്ന സംഭവവികാസങ്ങളെക്കുറിച്ച് ഇന്റലിജൻസ് ബ്യൂറോ വിശദമായ റിപ്പോർട്ട് തയാറാക്കിയെന്നും അത് ആഭ്യന്തര മന്ത്രാലയവുമായി പങ്കുവെച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അതേ ഗതി നേരിടേണ്ടി വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ അമൃതപാൽ സിങ് അടുത്തിടെ ഭീഷണി മുഴക്കിയിരുന്നു.

Tags:    
News Summary - Punjab CM Bhagwant Mann to meet Amit Shah in Delhi today, to discuss Ajnala incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.