ഛണ്ഡിഗഢ്: തിങ്കളാഴ്ച മുതൽ പഞ്ചാബിൽ ട്രെയിനുകൾ കടത്തിവിടുമെന്ന് സമരം നടത്തുന്ന കർഷകർ. 15 ദിവസത്തേക്ക് ട്രെയിനുകൾ കടത്തിവിടുമെന്നാണ് കർഷകർ അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാത്രി മുതലായിരിക്കും ട്രെയിനുകളുടെ സർവിസ് പഞ്ചാബിലൂടെ പുനഃരാരംഭിക്കുക. കർഷകരുടെ സംഘടനകളും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായി നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനമുണ്ടായത്.
15 ദിവസത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ വീണ്ടും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി. കർഷകരുടെ നിലപാട് സ്വാഗതം ചെയ്ത പഞ്ചാബ് മുഖ്യമന്ത്രി കേന്ദ്രസർക്കാർ എത്രയും പെട്ടെന്ന് ട്രെയിൻസർവിസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു.
പഞ്ചാബിൽ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പാസഞ്ചർ ട്രെയിനുകൾ ഉൾപ്പടെയുള്ളവയുടെ സർവിസ് റെയിൽവേ നിർത്തിയത്. സംസ്ഥാന സമ്പദ്വ്യവസ്ഥക്ക് ഇത് 22,000 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണക്ക്. ഇന്ത്യൻ റെയിൽവേക്ക് 1,200 കോടി നഷ്ടമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.