കനത്ത ചൂടും വൈദ്യുതി പ്രതിസന്ധിയും; പഞ്ചാബില്‍ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തന സമയം വെട്ടിക്കുറച്ചു

ചണ്ഡീഗഡ്: കനത്ത ചൂടും വൈദ്യുതി പ്രതിസന്ധിയും തുടരുന്ന സാഹചര്യത്തില്‍ പഞ്ചാബിലെ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തന സമയം വെട്ടിക്കുറച്ചു. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയാകും പ്രവര്‍ത്തന സമയം. വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നിര്‍ദേശിച്ചു.

അതേസമയം, സര്‍ക്കാര്‍ ഓഫിസുകളില്‍ എ.സി ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല.

വൈദ്യുത വകുപ്പിലെ ജീവനക്കാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. കാര്‍ഷിക മേഖലക്ക് തടസമില്ലാതെ വൈദ്യുതി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

പാക് മേഖലയില്‍ നിന്നും വീശുന്ന ഉഷ്ണക്കാറ്റാണ് പഞ്ചാബില്‍ സ്ഥിതി ആശങ്കാജനകമാക്കിയത്. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, വടക്കന്‍ രാജസ്ഥാന്‍, യു.പി, വടക്ക്-പടിഞ്ഞാറന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ വരുന്ന രണ്ട് ദിവസത്തിനിടെ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

Tags:    
News Summary - Punjab Government Offices Cut Work Hours Due To Power Crisis In Heatwave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.