കോവിഡിെൻറ പശ്ചാത്തലത്തിൽ സർക്കാർ സ്കൂളുകൾ എല്ലാത്തരം ഫീസുകളും ഒഴിവാക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർസിങ്ങ്. അഡ്മിഷൻ, റീ-അഡ്മിഷൻ, ട്യൂഷൻ ഫീസുകൾ എല്ലാം ഒഴിവാക്കുമെന്നാണ് പ്രഖ്യാപനം. സ്വകാര്യ സ്കൂളുകളുടെ കാര്യത്തിൽ സർക്കാർ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫീസിളവ് 2020-21 അധ്യയന വർഷം മുഴുവനായും നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി പൊതുജനങ്ങൾക്കുള്ള സമ്പർക്കപരിപാടിയായ ‘ആസ്ക് ക്യാപ്ടന്’ ഇടയിലാണ് പുതിയ പ്രഖ്യാപനങ്ങൾ അമരീന്ദർ നടത്തിയത്. പ്ലസ് ടുവിന് 98 ശതമാനത്തിൽ അധികം മാർക്ക് വാങ്ങിയ കുട്ടികൾക്ക് 5100 രൂപ സമ്മാനമായി നൽകും.
Mr. Manpreet Singh from Fatehgarh sahib informed CM @capt_amarinder that his daughter’s name was struck off from the school due to non payment of admission fees. CM assured that he won’t let this happen and ordered DC Fatehgarh Sahib to visit the School on Monday. #AskCaptain pic.twitter.com/2nMuEsyx9g
— CMO Punjab (@CMOPb) July 25, 2020
പെട്ടിക്കട തൊഴിലാളിയായ മൻപ്രീത് സിങ്ങ് തെൻറ മകളെ ഫീസ് നൽകാത്തതിനാൽ സ്കൂളിൽ നിന്ന് പുറത്താക്കിയതായി മുഖ്യമന്ത്രിയയെ അറിയിച്ചതിെൻറ പശ്ചാത്തലത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.