ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ കാർഷിക നിയമത്തിനെതിരെ ബജറ്റ് അവതരണ ദിവസം എം.പിമാരുടെ പ്രതിഷേധം. പഞ്ചാബിൽ നിന്നുള്ള എം.പിമാരാണ് പാർലമെന്‍റിന്‍റെ കവാടത്തിലും ലോക്സഭക്കുള്ളിലും പ്രതിഷേധിച്ചത്.
കറുത്ത ഗൗൺ ധരിച്ചാണ് എം.പിമാരായ ജസ്ബീർ സിങ് ഗിലും ഗുർജീത് സിങ് ഒജ് ലയും ബജറ്റ് ദിനത്തിൽ പാർലമെന്‍റിലെത്തിയത്. കാർഷിക നിയമത്തിനെതിരായ പോസ്റ്ററുകൾ എം.പിമാർ കഴുത്തിൽ തൂക്കിയിരുന്നു.
ബജറ്റ് അവതരണം തുടങ്ങിയതോടെ അംഗങ്ങൾ പ്രതിഷേധ സൂചകമായി ബഹളവും തുടങ്ങി. പ്രതിഷേധം നീണ്ടതോടെ ഇടപെട്ട ലോക്സഭാ സ്പീക്കർ ഓം ബിർള, ബഹളം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.