അതിർത്തിവഴി മയക്കുമരുന്നും ‍വെടിക്കോപ്പും കടത്തിയതിന് പിടിയിലായവരിൽ ബി.എസ്.എഫ് കോൺസ്റ്റബിളും

ചണ്ഡീഗഢ്: അതിർത്തിയിലൂടെ മയക്കുമരുന്നും ആയുധങ്ങളും കടത്തിയതിന് പിടിയിലായ നാലുപേരിൽ ബി.എസ്.എഫ് കോൺസ്റ്റബിളും. ജമ്മു കശ്മീരിലെ സാംബ ജില്ല സെക്ടർ ബി.എസ്.എഫ് യൂനിറ്റിലെ കോൺസ്റ്റബിൾ നോനി എന്ന സുമിത് കുമാറാണ് പിടിയിലായത്.

 

പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത ബി.എസ്.എഫ് ജവാന് പാക് സ്പോൺസേഡ് മയക്കുമരുന്ന്, ആയുധക്കടത്തിൽ പ്രധാന പങ്കുണ്ടെന്നാണ് റിപ്പോർട്ട്.
തുർക്കി നിർമിത തോക്കുകൾ, പാക് ഫാക്ടറി മുദ്രയുള്ള വെടിമരുന്നുകൾ, 32.30 ലക്ഷം രൂപയുടെ മയക്കുമരുന്ന്, മൊൈബൽ ഫോണുകൾ എന്നിവ അറസ്റ്റിലായവരിൽനിന്ന് പിടിച്ചെടുത്തു.

കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ്. സുമിത് കുമാർ ഗുർദാസ്പൂർ സ്വദേശിയാണെന്ന് പഞ്ചാബ് ഡി.ജി.പി ദിനകർ ഗുപ്ത പറഞ്ഞു.

Tags:    
News Summary - Punjab Police BSF constable arrested with drugs and arms-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.