പഞ്ചാബ് സര്‍വകലാശാലയിലും എ.ബി.വി.പി അക്രമം

ന്യൂഡല്‍ഹി: ഡല്‍ഹി രാംജാസ് കോളജില്‍ സെമിനാറിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പഞ്ചാബ് സര്‍വകലാശാലയിലും സമാനസംഭവം. ‘ഫാഷിസം’ എന്ന പേരില്‍ സ്റ്റുഡന്‍റ്സ് ഫോര്‍ സൊസൈറ്റി വെള്ളിയാഴ്ച നടത്തിയ സെമിനാറാണ് അലങ്കോലമാക്കിയത്. ഡല്‍ഹിയിലെ ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ഫാഷിസം എന്ന തലക്കെട്ടില്‍ സെമിനാര്‍ നടത്തുന്നത് സര്‍വകലാശാല വിലക്കിയിരുന്നു.

സാമൂഹിക പ്രവര്‍ത്തക സീമ ആസാദായിരുന്നു മുഖ്യപ്രഭാഷക. ഇവരെ സര്‍വകലാശാലയില്‍ പ്രവേശിപ്പിക്കുന്നതിനെതിരെ വ്യാഴാഴ്ച എ.ബി.വി.പി ഭീഷണി മുഴക്കിയിരുന്നു. ഇത് വകവെക്കാതെയാണ് എസ്.എഫ്.എസ് സെമിനാര്‍ നടത്താന്‍ തീരുമാനിച്ചത്.

അതേസമയം, കശ്മീരിന് സ്വാതന്ത്ര്യം നല്‍കുക, ഫലസ്തീനെ സ്വതന്ത്രമാക്കുക തുടങ്ങിയ വരികള്‍ എഴുതിയ പോസ്റ്റര്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് അധികൃതര്‍ നീക്കം ചെയ്തു. ഞായറാഴ്ച വൈകുന്നേരം ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്സ് യൂനിയന്‍െറ പേരില്‍ ഒട്ടിച്ച പോസ്റ്ററാണ് സുരക്ഷ ജീവനക്കാര്‍ നീക്കം ചെയ്തത്. ചെറിയ ഗ്രൂപ്പുകള്‍ സര്‍വകലാശാലയില്‍ നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്നും സര്‍വകലാശാല ഉദ്യോഗസ്ഥര്‍ ആരോപിച്ചു.

 

Tags:    
News Summary - punjab university issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.