representational image

മില്ലിലെ യന്ത്രത്തിൽ മുടി കുടുങ്ങി;​ തല ദേഹത്തു നിന്ന്​ വേർപെട്ട്​ 30കാരിക്ക്​ ദാരുണാന്ത്യം

ചണ്ഡിഗഢ്(പഞ്ചാബ്​)​: ധാന്യങ്ങൾ പൊടിക്കുന്ന മില്ലിലെ ജോലിക്കിടെ തലമുടി യ​ന്ത്രത്തിൽ കുരുങ്ങിയ 30കാരിക്ക്​ ദാരുണാന്ത്യം. മുടി കുരുങ്ങുകയും യുവതിയുടെ തല ദേഹത്തു നിന്ന്​ വേർപെട്ടു പോവുകയും ചെയ്​തതായാണ്​ റിപ്പോർട്ട്​.

പഞ്ചാബിലെ ഫിറോസ്​പൂരിലാണ്​ സംഭവം. സെഖ്​വാൻ ഗ്രാമത്തിലെ ബൽജീത്​ കൗർ എന്ന യുവതിയാണ്​ മരിച്ചത്​. ഭർത്താവുമായി ചേർന്നാണ്​ ഇവർ മിൽ നടത്തിയിരുന്നത്​. ഭർത്താവ്​ പുറത്തു പോയ സമയത്തായിരുന്നു അപകടം​.

ഉപഭോക്താവ്​ വന്നതിനെ തുടർന്ന്​ ധാന്യപൊടി എടുക്കാനായി പ്രവർത്തിച്ചുകൊണ്ടിരുന്ന യന്ത്രത്തിനരികിൽ​ കുനിഞ്ഞപ്പോൾ ബൽജീതിന്‍റെ തലമുടി യന്ത്രത്തിൽ കുരുങ്ങുകയായിരുന്നു. ഉടനടി യുവതിയുടെ തല ദേഹത്തുനിന്ന്​ വേർപെട്ടു.

ആളുകൾ ചേർന്ന്​ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനയച്ചിരിക്കുകയാണ്​. സംഭവത്തിൽ പൊലീസ്​ കേസെടുത്തു.

Tags:    
News Summary - Punjab woman's head decapitated after hair gets stuck in flour mill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.