കർഷക പ്രക്ഷോഭത്തെ പിന്തുണച്ച ഗായകൻ ജാസ്സി ബിയുടെ ട്വിറ്റർ അക്കൗണ്ടും മരവിപ്പിച്ചു

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ നിർദേശപ്രകാരം ട്വിറ്റർ മരവിപ്പിച്ചത്​ കനേഡിയൻ -പഞ്ചാബി ഗായകൻ ജാസ്സി ബിയുടെ അക്കൗണ്ട്​ അടക്കം നാ​െലണ്ണം. കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക്​ ഐക്യദാർഡ്യം പ്രഖ്യാപിച്ച്​ രംഗത്തെത്തിയതിനെ തുടർന്നാണ്​ നടപടി.

അക്കൗണ്ടുകൾ രാജ്യത്തിന്​ പുറത്തുള്ള ഐ.പി വിലാസത്തിൽനിന്ന്​ ഇപ്പോഴും ഉപയോഗിക്കാൻ കഴിയും. 'ഞങ്ങൾക്ക്​ സാധുവായ ഒരു നിയമ അഭ്യർഥന ലഭിച്ചതോടെ, പ്രദേശിക നിയമങ്ങളും ട്വിറ്റർ നിയമങ്ങളും കണക്കിലെടുത്ത്​ അവ വിലയിരുത്തി. ഉള്ളടക്കം ട്വിറ്ററിന്‍റെ നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ അവ നീക്കം ചെയ്യും. ട്വിറ്ററിന്‍റെ നിയമലംഘനങ്ങൾ അല്ലെങ്കിലും, ഒരു പ്രത്യേക അധികാര പരിധിയിൽ അവ നിയമവിരുദ്ധമാണെന്ന്​ നിർണയിക്കപ്പെട്ടാൽ, ഇന്ത്യയിൽ ആ ഉള്ളടക്കത്തിലേക്കുള്ള പ്രവേശനം തടയും' -ട്വിറ്ററിന്‍റെ കുറിപ്പിൽ പറയുന്നു.


അക്കൗണ്ട്​ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട വിവരം അക്കൗണ്ട്​ ഉടമയെ അറിയിച്ചിരുന്നുവെന്നും ട്വിറ്റർ വിശദീകരിച്ചു.

റദ്ദാക്കിയ നാലു അക്കൗണ്ടുകളിലൂടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. കൂടാതെ കർഷക പ്രക്ഷോഭത്തെ പിന്തുണക്കുകയും ചെയ്​തിരുന്നതായി മാധ്യമങ്ങൾ റി​േപ്പാർട്ട്​ ​െചയ്യുന്നു.

കർഷകരുടെ പ്രക്ഷോഭത്തെ പിന്തുണക്കുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യാൻ കേന്ദ്രം ട്വിറ്ററിനോട്​ നിർദേശിക്കുന്നത്​ ആദ്യമായല്ല. ഫെബ്രുവരിയിൽ കിസാൻ ഏക്​ത മോർച്ച്​, ദി കാരവൻ എന്നിവയുടേ​തടക്കം 250 ട്വിറ്റർ അക്കൗണ്ടുകൾ കേന്ദ്രത്തിന്‍റെ നി​ർദേശപ്രകാരം മരവിപ്പിച്ചിരുന്നു. കേന്ദ്രസർക്കാർ ട്വിറ്ററിന്​ നോട്ടീസ്​ അയച്ചതിന്​ പിന്നാലെയായിരുന്നു നടപടി. 

Tags:    
News Summary - Punjabi Singer Jazzy B's Twitter Account Blocked On Government Request

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.