ന്യൂഡൽഹി: ദീപ് സിദ്ദുവിനെയും കൂട്ടാളികളേയും കുറിച്ച് വിവരം നൽകുന്നവർക്ക് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ഡൽഹി പൊലീസ്. ജാ ജബിർ സിങ്, ഭുട്ട സിങ്, സുഖ്ദേവ് സിങ്, ഇഖ്ബാൽ സിങ് എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപയും ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. റിപബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് സിദ്ദുവിനേയും കൂട്ടരേയും തേടി ഡൽഹി െപാലീസ് എത്തിയത്.
ദീപ് സിദ്ദുവിനായി ഡൽഹി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിലും പഞ്ചാബിലും വ്യാപകമായി റെയ്ഡുകൾ പുരോഗമിക്കുന്നു. റിപബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 44 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. 122 പേരെ കേസുകളിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജനുവരി 26ന് കർഷകർ നടത്തിയ റാലിക്കിടെ അക്രമസംഭവങ്ങളുണ്ടായിരുന്നു. ദീപ് സിദ്ദുവിന്‍റെ നേതൃത്വത്തിലാണ് ചെങ്കോട്ടയിൽ അക്രമങ്ങൾ അരങ്ങേറിയതെന്നും സിഖ് പതാക ഉയർത്തിയതെന്നും കർഷകർ ആരോപിച്ചിരുന്നു. പിന്നീട് ദീപ് സിദ്ദുവിന്‍റെ ബി.ജെ.പി ബന്ധത്തെ കുറിച്ചും ആരോപണമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.