ഇതൊരു വിമാനത്താവളമാണെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് മാധവൻ, പ്രതികരണവുമായി മോദി

ബം​ഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ പുതിയതായി തുറന്ന ടെർമിനലിന്റെ അടിസ്ഥാന സൗകര്യങ്ങളെ പ്രശംസിച്ച് നടൻ ആർ. മാധവൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലാണ് നടൻ പ്രശംസയുമായെത്തിയത്.

ഇതൊരു വിമാനത്താവളമാണെന്ന് ആരും വിശ്വസിക്കില്ല. ഇന്ത്യയിലെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനം അവിശ്വസനീയ തരത്തിലാണ്. വിമാനത്താവളത്തിലെ പല ഭാഗങ്ങളിലും മച്ചിൽനിന്നും തൂങ്ങിക്കിടക്കുന്ന ചെടികൾ പിടിപ്പിച്ചിട്ടുണ്ട്. അവ യഥാർഥ ചെടികളാണ്. ദിവസവും അവയ്ക്കു വെള്ളം ഒഴിച്ചു പരിചരിക്കുന്നുണ്ട്. നിരവധി മുള കൊണ്ടുള്ള നിർമിതികളും കാണാം. അതുകൊണ്ട് തന്നെ ഇതൊരു വിമാനത്താവളമാണെന്ന് ആരും വിശ്വസിക്കില്ലെന്നും മാധവൻ പറഞ്ഞു. ടെർമിനലിന്റെ വിഡിയോയും മാധവൻ പുറത്തുവിട്ടിട്ടുണ്ട്. ‌

‌മാധവന്റെ അഭിപ്രായ ശ്രദ്ധയിൽപെട്ട പ്രധാനമന്ത്രി മോദി ഉടൻ പ്രതികരണവുമായി രം​ഗത്തെത്തി. രാജ്യത്തിന്റെ വളർച്ചക്കായുള്ള പുതിയ തലമുറയുടെ അടിസ്ഥാന സൗകര്യങ്ങളെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.



Tags:    
News Summary - R Madhavan Praises Bengaluru Airport Infrastructure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.