ചെന്നൈ: ജാതി വിവേചനത്തിന് ഇരയായ തിരുപ്പൂർ സ്കൂളിലെ പാചകക്കാരിയുടെ വീട്ടിൽ സദ്യയൊരുക്കി െഎക്യദാർഢ്യം. ഞായറാഴ്ച തന്തൈ പെരിയാർ ദ്രാവിഡ കഴകം, ദലിത് വിടുതലൈ കക്ഷി, ആദി തമിഴർ ജനനായക പേരവൈ തുടങ്ങിയ സംഘടനകളിലെ 80ഒാളം പ്രവർത്തകരാണ് തിരുമലൈ കൗണ്ടൻപാളയം ഗവ. ൈഹസ്കൂളിലെ പാചകക്കാരിയായ പി. പാപ്പാളുടെ വീട്ടിൽ സംഘടിപ്പിച്ച വിരുന്നിൽ പെങ്കടുത്തത്.
ദലിത് പിന്നാക്ക വിഭാഗമായ അരുന്ധതിയാർ സമുദായത്തിൽപ്പെട്ട പാപ്പാൾ പാചകം ചെയ്ത ഭക്ഷണം കുട്ടികൾക്ക് കഴിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞാണ് സവർണവിഭാഗമായ കൗണ്ടർ സമുദായാംഗങ്ങൾ പ്രതിഷേധവുമായി രംഗെത്തത്തിയത്. ഉദ്യോഗസ്ഥതല അനുരഞ്ജനത്തിെൻറ ഫലമായി നിരവധി വിദ്യാർഥികൾ ഉച്ചഭക്ഷണം കഴിക്കാൻ തയാറായിരുന്നു. എന്നാൽ, 30ലധികം കുട്ടികളെ രക്ഷിതാക്കൾ സ്കൂളിലേക്ക് അയക്കാൻ തയാറായില്ല.
അതിനിടെ ചിലർ ഉച്ചഭക്ഷണം പാകംചെയ്യുന്ന പാത്രങ്ങളും മറ്റും വലിച്ചെറിഞ്ഞിരുന്നു. 90 പേർക്കെതിരെ പട്ടികജാതി, വർഗ പീഡന നിരോധന നിയമ പ്രകാരം കേസെടുത്തു. ജില്ല ഭരണകൂടത്തിെൻറ ഇടപെടൽ മൂലം പാപ്പാൾക്ക് ജോലി ചെയ്യാനുള്ള സുരക്ഷ ഒരുക്കിെയങ്കിലും സംഘർഷ സാധ്യതയുണ്ട്. ഇൗ സാഹചര്യത്തിലാണ് തന്തൈ പെരിയാർ ദ്രാവിഡ കഴകം ജനറൽ സെക്രട്ടറി ടി. രാമകൃഷ്ണെൻറ നേതൃത്വത്തിൽ സദ്യയുണ്ട് പ്രതിഷേധിച്ചത്. ഭക്ഷണം പാകംചെയ്തതും വിളമ്പിയതും പാപ്പാളായിരുന്നു. പിന്തുണ ഉറപ്പുനൽകിയാണ് സംഘടന പ്രതിനിധികൾ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.