ലുധിയാന: അരുണാചൽ പ്രദേശിൽ എം.എൽ.എക്കെതിരെ വംശീയ പരാമർശം നടത്തിയതിന് അറസ്റ്റിലായ യുട്യൂബർക്ക് ജാമ്യം. ലുധിയാന സ്വദേശിയായ യുട്യൂബർ പരസ് സിങ്ങിനാണ് അരുണാചൽ പ്രദേശ് കോടതി ജാമ്യം അനുവദിച്ചത്.
കോൺഗ്രസ് എം.എൽ.എയും മുൻ കേന്ദ്രമന്ത്രിയുമായ നിനോങ് എറിങ്ങിനെതിരെയായിരുന്നു പരസിന്‍റെ അധിക്ഷേപം. 10,000രൂപയുടെ വ്യക്തിഗത ജാമ്യത്തിലാണ് പരസ് പുറത്തിറങ്ങിയത്.
മേയ് 26നാണ് ലുധിയാന പൊലീസിന്‍റെ സഹായത്തോടെ പ്രത്യേകസംഘം 21കാരനായ പരസിനെ അറസ്റ്റ് ചെയ്യുന്നത്.
പ്രധാനമന്ത്രിക്ക് നരേന്ദ്രമോദി എറിങ് 'ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ' എന്ന ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. അതിൽ അഭിപ്രായം രേഖപ്പെടുത്തി പരസ് പുറത്തിറക്കിയ വിഡിയോയാണ് വിവാദമായത്.
എറിങ് കാഴ്ചയിൽ ഇന്ത്യക്കാരനെപ്പോലെയല്ല, അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമല്ല ചൈനയുടേതാണ് -എന്നായിരുന്നു പരസിന്‍റെ പരാമർശം.
പരസിന്‍റെ പരാമർശത്തിനെരിരെ പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് മേയ് 24ന് വംശീയ പരാമർശത്തിനും അരുണാചൽ പ്രദേശിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയതിനും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.
വിവാദങ്ങൾക്ക് പിന്നാലെ പരസും മാതാവും ക്ഷമ ചോദിച്ച് വിഡിയോ പുറത്തിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.