മുംബൈ: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ചോർന്ന സംഭവത്ത ിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രതിരോധ മന്ത്രാലയം. മുംബൈയിലെ വിവര ാവകാശ പ്രവർത്തകൻ അനിൽ ഗാൽഗലി നൽകിയ അപേക്ഷയിന്മേലുള്ള മറുപടിയിലാണ് ഇക്കാര് യം വ്യക്തമാക്കിയത്.
വിവരങ്ങൾ ചോർന്ന കാര്യം പ്രധാനമന്ത്രിയുടെ ഒാഫിസും പ്രതിരോധമന്ത്രി നിർമല സീതാരാമനും അറിഞ്ഞിട്ടുണ്ടോ എന്നും അറിഞ്ഞെങ്കിൽ ഇതിന്മേൽ എന്ത് നടപടിയാണ് എടുത്തതെന്നുമായിരുന്നു അനിൽ ഗാൽഗലി ആരാഞ്ഞത്. പ്രതിരോധമന്ത്രാലത്തിലെ ഡെപ്യൂട്ടി സെക്രട്ടറി സുശീൽ കുമാറാണ് ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്.
േമയ് ഏഴിനുള്ള മറുപടിയിൽ പ്രതിരോധമന്ത്രാലയത്തിലെ സുരക്ഷ വിഭാഗമാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധ ഇടപാടുകൾ രഹസ്യ സ്വഭാവമുള്ളതാണ്. എന്നാൽ, വിവരങ്ങൾ ചോർന്നത് സംബന്ധിച്ച കാര്യങ്ങൾ അറിയാൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ടെന്നും ഇതുസംബന്ധിച്ച പുകമറ നീക്കണമെന്നും അനിൽ ഗാൽഗലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.