റഫാൽ ഇടപാട്: അവകാശലംഘനത്തിന് കോൺഗ്രസ് നോട്ടീസ് നൽകും 

ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും എതിരെ അവകാശലംഘനത്തിന് നോട്ടീസ്. മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് ആണ് ലോക്സഭയിൽ അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്. റാഫാൽ ഇടപാടിനെ കുറിച്ച് സഭയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ നരേന്ദ്ര മോദിയും നിർമല സീതാരാമനും പ്രസ്താവന നടത്തിയെന്നാണ് ആരോപണം. 

വിവാദ റാഫാൽ യുദ്ധവിമാന ഇടപാടിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാനാവില്ലെന്ന കേന്ദ്രസർക്കാർ നിലപാട് തള്ളി മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി ഇന്ന് രംഗത്തുവന്നിരുന്നു. കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമന്‍ ലോക്സഭയിൽ നടത്തിയ വിശദീകരണം അസത്യമെന്നാണ് ആന്‍റണി ആരോപിച്ചത്. 

2008ലെ രഹസ്യധാരണ വ്യവസ്ഥ റാഫാലിന് ബാധകമല്ല. ഫ്രാൻസിൽ നിന്ന് റഫാൽ വിമാനം വാങ്ങിക്കാൻ തീരുമാനിച്ചത് 2012ലാണ്. ഇക്കാര്യത്തിൽ പാർലമെന്‍റിൽ കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം തേടുമെന്നും ആന്‍റണി വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Rafale Deal: Narendra modi and nirmala sitharaman -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.