ന്യൂഡൽഹി: റഫാൽ കേസിലെ സുപ്രീംകോടതി വിധി അഴിമതിയെക്കുറിച്ച സി.ബി.ഐയുടെ വിശദാന്വ േഷണത്തിന് വഴിതുറന്നതായി ഹരജിക്കാരായ അരുൺ ഷൂരി, പ്രശാന്ത് ഭൂഷൺ, യശ്വന്ത്സിൻഹ എന്നിവർ. വഴി അടയുകയല്ല ചെയ്തത്. പുനഃപരിശോധന ഹരജി തള്ളിയെങ്കിലും സർക്കാർ അനു മതി തേടി സി.ബി.ഐ അന്വേഷണം നടത്തുന്നതിന് എതിരല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് യശ്വന്ത്സിൻഹയുടെ അഭാവത്തിൽ പ്രശാന്ത് ഭൂഷൺ, അരുൺ ഷൂരി എന്നിവർ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
അഴിമതി നിരോധന നിയമത്തിൽ മോദി സർക്കാർ നേരത്തേ കൊണ്ടുവന്ന 17-എ വകുപ്പ് പ്രകാരം, ഏതൊരു അഴിമതി കേസ് അന്വേഷിക്കുന്നതിനും സർക്കാറിെൻറ അനുമതി തേടണം. റഫാൽ കേസിൽ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിക്കാരോട് ഇക്കാര്യമാണ് തെൻറ വിധിന്യായത്തിൽ ജസ്റ്റിസ് കെ.എം. ജോസഫ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 17-എ പ്രകാരം സർക്കാറിെൻറ അനുമതി തേടിക്കൊണ്ട് കേസ് സി.ബി.ഐ അന്വേഷിക്കുന്നതിന് തടസ്സമില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഈ സാഹചര്യത്തിൽ അന്വേഷണത്തിനുള്ള വഴി തുറന്നുകിടക്കുന്നു. റഫാൽ കേസ് അന്വേഷിക്കാൻ സി.ബി.ഐ ഡയറക്ടർ സർക്കാറിനോട് അനുമതി തേടണം. ഇടപാടിലെ വിലനിർണയം, സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയവയെക്കുറിച്ച് സുപ്രീംകോടതിക്ക് അന്വേഷിക്കാൻ കഴിയില്ല. ബന്ധപ്പെട്ട ഏജൻസികളാണ് പരിശോധിക്കേണ്ടത്- പ്രശാന്ത് ഭൂഷണും അരുൺ ഷൂരിയും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.