ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിനെക്കുറിച്ച് ലോക്സഭയിൽ നടന്ന ചർച്ചക്ക് രണ് ടര മണിക്കൂർ നീണ്ട മറുപടിനൽകിയ പ്രതിരോധമന്ത്രി നിർമല സീതാരാമൻ താൻ ഉന്നയിച്ച ചേ ാദ്യങ്ങൾക്ക് മറുപടിപറയാതെ ഒളിച്ചോടിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റ ഫാൽ വിഷയത്തിൽ സുപ്രധാനമായ അഞ്ചു ചോദ്യങ്ങൾ അക്കമിട്ട് ഉന്നയിച്ചിരുന്നു. എന്നാൽ അ തിനൊന്നും മറുപടി ഇല്ല. അനിൽ അംബാനിയുടെ പേരുപോലും പ്രതിരോധമന്ത്രി പരാമർശിച്ചില്ല. നിർമല സീതാരാമെൻറ വിശദീകരണത്തിനിടയിൽ എഴുന്നേറ്റുനിന്ന് നേരോ നുണയോ എന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ട രണ്ടു ചോദ്യങ്ങൾക്കും മറുപടി ഉണ്ടായില്ലെന്ന് രാഹുൽ ഗാന്ധി വാർത്തലേഖകരോട് വിശദീകരിച്ചു.
യു.പി.എ സർക്കാർ രൂപപ്പെടുത്തിയ റഫാൽ ഉടമ്പടി തട്ടിക്കളഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണ്ടാക്കിയ കരാറിനെക്കുറിച്ച് വ്യോമസേന മേധാവി, പ്രതിരോധ മന്ത്രി, സെക്രട്ടറിമാർ, വ്യോമസേന ഉദ്യോഗസ്ഥർ എന്നിവർ പെങ്കടുത്ത ചർച്ചയിൽ വ്യോമസേനയിലെ ആരെങ്കിലും എതിർപ്പ് ഉയർത്തിയോ എന്ന് താൻ ചോദിച്ചതാണ്; മറുപടിയില്ല.
പകരം നാടകം കളിക്കുകയാണ് പ്രതിരോധ മന്ത്രി ചെയ്തത്. തന്നെ അപമാനിക്കുന്നു, മന്ത്രി കളവു പറയുന്നുവെന്ന് ആരോപിച്ചു എന്നിങ്ങനെ പരിതപിച്ചു. മുൻപ്രതിരോധ മന്ത്രി മനോഹർ പരീക്കർ പറയുന്നത് അദ്ദേഹത്തിെൻറ പക്കൽ റഫാൽ ഫയൽ ഉണ്ടെന്നാണ്. അതേക്കുറിച്ചും മറുപടിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിൽ വന്നതുതന്നെയില്ല. കഴിഞ്ഞദിവസം വിശദീകരിച്ച ധനമന്ത്രി അരുൺ ജെയ്റ്റ്ലി തന്നെ അവഹേളിക്കാൻ ശ്രമിച്ചതല്ലാതെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല. റഫാൽ വിമാനത്തിെൻറ വില 526 കോടി രൂപയിൽനിന്ന് 1600 കോടിയായി ഉയർത്താൻ തീരുമാനിച്ചത് ആരാണ്? 126 വിമാനങ്ങൾ വേണമെന്ന് വ്യോമസേന ആവശ്യെപ്പട്ടപ്പോൾ 36 മാത്രമായി ചുരുക്കിയത് ആരാണ്?
അനിൽ അംബാനിക്ക് റഫാൽ അനുബന്ധ കരാർ കൊടുക്കാൻ തീരുമാനിച്ചത് ആരാണ്? പഴയ ഉടമ്പടി മാറ്റി പുതിയ കരാർ ഉണ്ടാക്കിയപ്പോൾ അതിലെ ഏതെങ്കിലും വ്യവസ്ഥയെ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ എതിർത്തോ? ബിസിനസിൽ പരാജിതനായി കടക്കെണി നേരിടുന്ന അനിൽ അംബാനിയെ പങ്കാളിയാക്കുക വഴി ദേശസുരക്ഷ ദുർബലപ്പെടുത്തിയോ? തുടങ്ങിയ ചോദ്യങ്ങളാണ് രാഹുൽ ഉന്നയിച്ചത്. കോൺഗ്രസ് അധികാരത്തിൽവന്നാൽ റഫാൽ പോർവിമാന ഇടപാടിനെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കുമെന്ന് രാഹുൽ പറഞ്ഞു.
Press Release by @rssurjewala Incharge Communications AICC on fresh revelations on the corrupt practices in the Rafale deal. #RafaleGrandExpose
— Congress (@INCIndia) January 4, 2019
1/2 pic.twitter.com/33ELkpm5IO
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.