റഫാൽ: നാഷണൽ ഹെറാൾഡിനെതിരെ അനിൽ അംബാനിയുടെ 5000 കോടിയുടെ അപകീർത്തികേസ്

അഹമദാബാദ്: റഫാൽ കരാറിനെ കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ച കോൺഗ്രസ് ഉടമസ്ഥതയിലുള്ള നാഷണൽ ഹെറാൾഡ് പത്രത്തിനെതിരെ അനിൽ അംബാനിയുടെ അപകീർത്തികേസ്. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസാണ് 5000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തത്. 

നാഷണല്‍ ഹെറാള്‍ഡ് പബ്‌ളിഷര്‍മാരായ അസോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡ്, എഡിറ്റര്‍ ഇന്‍ ചാര്‍ജ് സഫര്‍ അഖാ, ലേഖനമെഴുതിയ വിശ്വദീപക് എന്നിവരെ പ്രതിചേര്‍ത്താണ് കേസ്. ഗു​ജ​റാ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശ​ക്തി​കാ​ന്ത് ഗോ​ഹി​ലി​നെ​തി​രേ​യും സ​മാ​ന​മാ​യ കേ​സ് റി​ല​യ​ൻ​സ് ഫ​യ​ൽ ചെ​യ്തി​ട്ടു​ണ്ട്. പ​രാ​തി സ്വീ​കി​ച്ച സെ​ഷ​ൻ​സ് ജ​ഡ്ജി ആ​രോ​പ​ണ​വി​ധേ​യ​ർ​ക്കു നോ​ട്ടീ​സ് അ​യ​യ്ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. സെ​പ്റ്റം​ബ​ർ ഏ​ഴി​നു​മു​മ്പ് മ​റു​പ​ടി ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം.

പ്രധാനമന്ത്രി നരേന്ദ്രമാദി റഫാല്‍ ഇടപാട് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നതിന് പത്ത് ദിവസം മുമ്പ് മാത്രമാണ് അനില്‍ അംബാനി റിലയന്‍സ് ഡിഫന്‍സ് കമ്പനി സ്ഥാപിച്ചതെന്നാണ് ലേഖനത്തിലുള്ളത്. ഈ പരാമര്‍ശം അപകീര്‍ത്തികരമാണെന്നും പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു. നേ​ര​ത്തെ ത​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ​നി​ന്നു പി​ൻ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​നി​ൽ അം​ബാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റി​ല​യ​ൻ​സ് ഗ്രൂ​പ്പ് പ​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കും നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.

Tags:    
News Summary - Rafale deal row: Anil Ambani files Rs 5,000 crore defamation suit against National Herald

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.