ന്യൂഡൽഹി: റഫാൽ ഇടപാടിന് തൊട്ട് മുമ്പ് മുൻ ഫ്രഞ്ച് പ്രസിഡൻറിെൻറ കാമുകിയുമായി ചേർന്ന് സിനിമ നിർമിക്കാൻ റിലയൻസ് എൻറർടെയിൻമെൻറ് കരാർ ഒപ്പിട്ടുവെന്ന് റിപ്പോർട്ട്. നരേന്ദ്രമോദിയുമായി റഫാൽ കരാറിൽ ഒപ്പുവെച്ച മുൻ ഫ്രഞ്ച് പ്രസിഡൻറ് ഫ്രാൻസ്വ ഒലാന്ദയുടെ കാമുകിയും നടിയുമായ ജൂലിയ ഗയാതുമായി ചേർന്ന് സിനിമ നിർമിക്കാൻ റിലയൻസ് തീരുമാനിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ഇതിന് പിന്നാലെയാണ് അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഡിഫൻസ് റഫാൽ ഇടപാടിലെ ഇടനിലക്കാരനാവുന്നത്. ജനുവരി 24നാണ് ഗയാതുമായി ചേർന്ന് സിനിമ നിർമിക്കുമെന്ന് റിലയൻസ് പ്രഖ്യാപിച്ചത്. ജനുവരി 26നാണ് ഫ്രഞ്ച് പ്രസിഡൻറ് ഫ്രാൻസ്വ ഒലാന്ദയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കരാർ ഒപ്പിട്ടത്. ഇതാണ് പുതിയ വിവാദത്തിന് തുടക്കം കുറിക്കാൻ കാരണം.
റഫാൽ ഇടപാടിൽ ധനമന്ത്രി അരുൺ ജെയ്റ്റലിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തമ്മിലുള്ള വാക്പോര് മുറുകുന്നതിനിടെയാണ് പുതിയ വിവരം പുറത്ത് വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.