ഇൻഡ്യ യോഗത്തിന് മുംബൈയിലെത്തി; പരിനീതിയേയും കാണാനെത്തി ഛദ്ദ

ബോളിവുഡ് താരം പരിനീതി ചോപ്രയും ആം ആദ്മി നേതാവും എം.പിയുമായ രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹനിശ്ചയത്തെ ഏറെ സ്നേഹത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. വിശാല പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ യോഗത്തിനായി മുബൈയിലെത്തിയ ഛദ്ദയും പരിനീതിയും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇപ്പോൾ സിനിമാലോകത്ത് ചർച്ചയാകുന്നത്.

രണ്ട് ദിവസത്തേക്ക് മുംബൈയിലെത്തിയതായിരുന്നു ഛദ്ദ. മെഹ്ബൂബ് സ്റ്റുഡിയോയിൽ പരിനീതി അഭിനയിക്കുന്ന പരസ്യത്തിന്‍റെ ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച.

ഇരുവരുടേയും വിവാഹത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. സെപ്റ്റംബർ 25ന് വിവാഹിതരാകുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും ഇരുവരും പ്രതികരിച്ചിട്ടില്ല.

Tags:    
News Summary - Raghav Chadha meets his ladylove parineeti in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.