ന്യൂഡൽഹി: രഘുറാം രാജൻ റിസർവ് ബാങ്ക് ഗവർണറും മൻമോഹൻ സിങ് പ്രധാനമന്ത്രിയുമാ യിരുന്ന കാലത്താണ് രാജ്യത്തെ ബാങ്ക് മേഖല ഏറ്റവും തകർച്ച നേരിട്ടതെന്ന കേന്ദ്ര ധനമന് ത്രി നിർമല സീതാരാമെൻറ ആരോപണത്തിന് രഘുറാം രാജെൻറ മറുപടി. റിസർവ് ബാങ്ക് ഗവർ ണറായിരുന്നതിൽ മൂന്നിൽ രണ്ട് കാലയളവിലും താൻ ബി.ജെ.പി സർക്കാറിന് കീഴിലായിരുന്നുവെന്ന് സി.എൻ.ബി.സി ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ രാജൻ പറഞ്ഞു.
എട്ടുമാസത്തോളം കോൺഗ്രസ് സർക്കാറിനു കീഴിലും 26 മാസം ബി.ജെ.പി ഗവൺമെൻറിനു കീഴിലുമാണ് ജോലി ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. കിട്ടാക്കടത്തിൽ മുങ്ങിക്കിടന്ന ബാങ്കുകളെ കരകയറ്റാനായിരുന്നു തെൻറ നേതൃത്വത്തിൽ ശ്രമം തുടങ്ങിയത്. അത് ഇതുവരെ പൂർത്തിയായിട്ടില്ലെന്നും രാജൻ കൂട്ടിച്ചേർത്തു.
രാഷ്ട്രീയത്തിലെന്നതുപോലെ അങ്ങോട്ടുമിേങ്ങാട്ടും പറഞ്ഞ് കളിക്കാൻ താൽപര്യമില്ലെന്നും ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധൻകൂടിയായ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം അമേരിക്കയിലെ കൊളംബിയ യൂനിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിനിടെയാണ് നിർമല സീതാരാമൻ രഘുറാം രാജനെതിരെ കടുത്ത ആരോപണമുന്നയിച്ചത്.
വെറും ഫോൺകാളിൽ ബാങ്കുകൾ കോടികളുടെ വായ്പ അനുവദിച്ചത് രാജെൻറ കാലത്തായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു. ഒന്നാം മോദി സർക്കാർ സാമ്പത്തിക രംഗം മെച്ചപ്പെടുത്തിയില്ലെന്നും അധികാര കേന്ദ്രീകരണംമൂലം സാമ്പത്തിക വളർച്ച കൈവരിക്കാൻ സാധിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കാൻ സർക്കാറിന് സാധിച്ചില്ലെന്നും മുമ്പ് രഘുറാം രാജൻ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.