ചെന്നൈ: റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ ഉൾപ്പെടെ പ്രമുഖരെ ഉൾപ്പെടുത്തി തമിഴ്നാട് പുതിയ സാമ്പത്തിക ഉപദേശക സമിതി രൂപവത്കരിച്ചു. നിയമസഭ സമ്മേളനത്തിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യമറിയിച്ചത്.
നൊബേൽ സമ്മാന ജേതാവ് എസ്തർ ഡഫ്ളോ, കേന്ദ്രസർക്കാറിെൻറ മുൻ ചീഫ് സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യൻ, ഡൽഹി സ്കൂൾ ഒാഫ് ഇക്കണോമിക്സ്, റാഞ്ചി സർവകലാശാല എന്നിവിടങ്ങളിലെ പ്രഫസറായ ജീൻ ഡ്രെസി, കേന്ദ്രസർക്കാറിെൻറ മുൻ ധനകാര്യ സെക്രട്ടറി ഡോ. എസ്. നാരായണൻ എന്നിവരാണ് മറ്റംഗങ്ങൾ.
സർക്കാറിെൻറ സാമ്പത്തികനില വിവരിക്കുന്ന ധവളപത്രം രണ്ടാഴ്ചക്കകം പുറത്തിറക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ അറിയിച്ചു. ഇതിന് പുറമെ തമിഴ് മീഡിയത്തിൽ പഠിച്ചവർക്ക് സർക്കാർജോലിയിൽ മുൻഗണന നൽകുമെന്നത് ഉൾപ്പെടെ നിരവധി പ്രഖ്യാപനങ്ങളുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.