ന്യൂഡൽഹി: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്ന് കരകയറാൻ റിസർവ് ബാങ്ക് ഇടപെടണമെന്ന് മുൻ റിസർവ് ബാങ്ക ് ഗവർണർ രഘുറാം രാജൻ. പ്രശ്നങ്ങളിൽപെട്ട് ഉലയുകയായിരുന്ന ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥക്ക് കോവിഡ് ഉണ്ടാക് കുന്ന ആഘാതം വലുതാണെന്നും അദ്ദേഹം ഇന്ത്യടുഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വ്യവസായങ്ങൾ വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. ചെറുകിട വ്യവസായങ്ങൾക്കടക്കം വായ്പകൾ എളുപ്പമാക്കി പിടിച്ചുനിൽക്കാനുള്ള സഹായം നൽകണം. റിസർവ്ബാങ്കിെൻറ ഇടപെടൽ ഇതിന് ആവശ്യമാണ്. സംരംഭകർക്ക് വായ്പാ പിന്തുണ കിട്ടുന്നുവെന്ന് സർക്കാർ ഉറപ്പാക്കണം. ബാങ്കുകൾക്ക് അതിനാവശ്യമായ പ്രോത്സാഹനം നൽകണം.
മറ്റു രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ എങ്ങിെനയാണ് പ്രവർത്തിക്കുന്നതതെന്ന് നിരീക്ഷിക്കാവുന്നതാണ്. വിപണിയിലെ പണലഭ്യത കേന്ദ്ര ബാങ്ക് ഉറപ്പ് വരുത്തണം. കോവിഡ് പശ്ചാത്തലത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് താൽകാലിക വരുമാനം ഉറപ്പ് വരുത്തണം -അദ്ദേഹം പറഞ്ഞു.
ഇത്തരം പദ്ധതികൾക്ക് മുൻഗണന നിശ്ചയിക്കണം. ആരോഗ്യ രംഗത്ത് ഇൗ തുക ചിലവഴിക്കാനാകും. ദുരിതം അനുഭവിക്കുന്നവർക്ക് നേരിട്ട് തുക കൈമാറുന്നതും പരിഗണിക്കണം. പ്രതിസന്ധിയിലായ വിപണിയെയും ക്രയവിക്രയങ്ങളെയും പൂർവസ്ഥിതിയിലാക്കാൻ ഇത്തരം നടപടികൾ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.