ബംഗളൂരു: മയക്കുമരുന്ന് കേസിൽ കന്നഡ നടി രാഗിണി ദ്വിവേദി അറസ്റ്റിൽ. ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ദ്വിവേദിയുടെ വീട്ടിൽ വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.
ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ദ്വിവേദിക്ക് നോട്ടീസ് നൽകിയിരുന്നുവെങ്കിലും അവർ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായിരുന്നില്ല. തുടർന്ന് ഹാജരാവാൻ തിങ്കളാഴ്ച വരെ സമയം ചോദിച്ചു. എന്നാൽ, അേന്വഷണസംഘം ഇത് അനുവദിച്ചില്ല. ഇതോടെ ദ്വിവേദി വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവുകയായിരുന്നു.
നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ മൂന്ന് പേരെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തതോടെയാണ് സി.സി.ബി മയക്കുമരുന്ന് കേസിെൻറ അന്വേഷണം ഏറ്റെടുത്തത്. തുടർന്ന് കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായിരുന്നു. 2009ൽ വീര മഡകാരി എന്ന സിനിമയിലൂടെയാണ് രാഗിണി ദ്വിവേദി കന്നട സിനിമയിലെത്തിയത്. കേംപഗൗഡ, രാഗിണി ഐ.പി.എസ്, ബൻഗാരി, ശിവ തുടങ്ങിയ ചിത്രങ്ങളിൽ അവരുടെ വേഷം ശ്രദ്ധനേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.