ബംഗളൂരു: കന്നട സിനിമ മേഖലയെ പിടിച്ചുലച്ച മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി രാഗിണി ദ്വിവേദി, നിശാപാർട്ടികളുടെ സംഘാടകൻ വിരേൻ ഖന്ന എന്നിവരടക്കം 12 പേരെ പ്രതികളാക്കി പ്രാഥമിക വിവര റിപ്പോർട്ട്. ചിപ്പി എന്നറിയപ്പെടുന്ന ശിവപ്രകാശിനെ മുഖ്യപ്രതിയാക്കി ബംഗളൂരു കോട്ടൺപേട്ട് പൊലീസ് സ്റ്റേഷനിൽ സി.സി.ബി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ രാഗിണി ദ്വിവേദി രണ്ടും വിരേൻ ഖന്ന മൂന്നും പ്രതികളാണ്.
നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കറിെൻറയും നടി സഞ്ജന ഗൽറാണിയുടെ സുഹൃത്ത് രാഹുൽ ഷെട്ടിയുടെയും പേര് എഫ്.െഎ.ആറിൽ ഉൾപ്പെട്ടിട്ടില്ല. രാഹുൽ ഷെട്ടിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. രവിശങ്കർ 2018ലെ ലഹരികടത്തുകേസിൽ ഉൾപ്പെട്ടയാളാണ്. അതേസമയം, ചോദ്യം ചെയ്യലിന് തിങ്കളാഴ്ച സി.സി.ബി ഒാഫിസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടി സഞ്ജന ഗൽറാണിക്ക് നോട്ടീസ് നൽകി. പ്രതികളിലൊരാളായ ൈനജീരിയൻ സ്വദേശി ലൂം പെപ്പർ സാംബയെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കന്നട സിനിമ താരങ്ങൾക്ക് മയക്കുമരുന്ന് എത്തിച്ചുനൽകിയത് സാംബയാണെന്ന് സി.സി.ബി ഉേദ്യാഗസ്ഥർ വ്യക്തമാക്കി.
നഗരത്തിൽ മയക്കുമരുന്ന് ഇടപാട് കൂടുതലും നടക്കുന്നത് വിദേശ പൗരന്മാർ ഇടനിലക്കാരായാണെന്ന് സി.സി.ബി അന്വേഷണത്തിൽ വ്യക്തമായിരുന്നു.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മലയാളികളായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപും തൃശൂർ തിരുവില്വാമല സ്വദേശിയായ റിജേഷ് രവീന്ദ്രനും ഉൾപെടെ മയക്കുമരുന്ന് ഉപയോഗവും ഇടപാടും ആരംഭിക്കുന്നത് നഗരത്തിലെ ആഫ്രിക്കൻ പൗരന്മാരിലൂടെയാണെന്ന് മൊഴി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.