റാഞ്ചി: പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് രണ്ട് പഴം വാങ്ങിയതിൻെറ ബിൽ കണ്ട് ഞെട്ടി നടൻ രാഹുൽ ബോസ്. താരം ഓർഡർ ചെയ ്ത രണ്ട് റോബസ്റ്റ പഴത്തിന് ഈടാക്കിയിരിക്കുന്നത് 442.50 രൂപയാണ്. ചണ്ഡിഗഢിൽ ഷൂട്ടിങ്ങിനെത്തിയ താരം താമസി ച്ച ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലുകാരാണ് രണ്ട് പഴത്തിന് 450 രൂപ വില ഈടാക്കിയത്.
‘‘നിങ്ങൾ ഇത് വിശ്വസിക് കണമെങ്കിൽ ഈ ബിൽ തീർച്ചയായും കാണേണ്ടി വരും. പഴങ്ങൾ നമ്മുടെ നിലനിൽപ്പിന് ഹാനികരമല്ലെന്ന് ആരാണ് പറഞ്ഞത്.’’- രാഹുൽ ബോസ് ട്വിറ്ററിൽ ബില്ലിെൻറ ദൃശ്യമുൾപ്പെടെ പങ്കുവെച്ചു.
You have to see this to believe it. Who said fruit wasn’t harmful to your existence? Ask the wonderful folks at @JWMarriottChd #goingbananas #howtogetfitandgobroke #potassiumforkings pic.twitter.com/SNJvecHvZB
— Rahul Bose (@RahulBose1) July 22, 2019
ബോസിെൻറ വിഡിയോ നിരവധി പേർ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ സിനിമാതാരങ്ങളെ പോലെ പണം പ്രശ്നമല്ലാത്തവരാണ് മാരിയറ്റ് പോലുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കുകയെന്നും അതിനാൽ ബില്ല് കാര്യമാക്കേണ്ടതില്ലെന്നുമാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.