പ്രയാഗ് രാജ്: തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിനിടെ ബാരിക്കേഡുകൾ തകർത്ത് ജനം വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിനെ തുടർന്ന് പരിപാടിയിൽ പ്രസംഗിക്കാനാവാതെ മടങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും. പ്രയാഗ് രാജിലെ ഫുൽപൂർ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട പടിലയിലായിരുന്നു സംഭവം.
നേതാക്കളെ കാണാൻ കോൺഗ്രസ്-സമാജ്‍വാദി പാർട്ടി പ്രവർത്തകർ ഒഴുകിയെത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇരു നേതാക്കളും ജനങ്ങളോട് ശാന്തരാകാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. സുരക്ഷ ഭീഷണിയുയർന്നതോടെയാണ് ഇരുവരും ചർച്ചചെയ്ത് പ്രസംഗിക്കും മുമ്പ് വേദി വിട്ടത്. ശേഷം അലഹബാദ് മണ്ഡലത്തിലെ മുൻഗരിയിലെ പൊതുപരിപാടിക്ക് ഇരുവരും എത്തിയപ്പോഴും സമാന സ്ഥിതിയുണ്ടായി.
ലോക്സഭയിലേക്കുള്ള അഞ്ചാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ചയാണ്. രാഹുൽ ഗാന്ധി, രാജ്നാഥ് സിങ്, സ്മൃതി ഇറാനി തുടങ്ങിയ പ്രമുഖർ ഈ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.