ധീരനായ ജഡ്​ജി​ ലോയയെ ഓർക്കുന്നുവെന്ന്​ രാഹുൽ; ജ. മുരളീധരന്‍റെ സ്ഥലംമാറ്റം നാണക്കേട് -പ്രിയങ്ക

ന്യൂഡൽഹി: ഡൽഹി കലാപത്തിന്​ വഴിമരുന്നിട്ട വിദ്വേഷ പ്രസംഗം നടത്തിയ നാല്​ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാ ൻ പൊലീസിനോട്​ ആവശ്യപ്പെട്ട ഡൽഹി ​ൈഹകോടതി ജഡ്​ജി മുരളീധറിനെ സ്ഥലം മാറ്റിയതിനെതിരെ വിമർശനവുമായി കോൺഗ്രസ് ​ നേതാവ്​ രാഹുൽ ഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയും. ട്വിറ്ററിലൂടെയാണ്​ ഇരുവരും കേന്ദ ്ര സർക്കാറിനെതിരെ ആഞ്ഞടിച്ചത്​.

സ്ഥലം മാറ്റപ്പെടാതിരുന്ന ധീരനായ ജഡ്​ജി​​ ലോയയെ ഓർക്കുന്നുവെന്ന ഒറ്റവര ി ട്വീറ്റിലൂടെയാണ്​ രാഹ​ുൽ കേന്ദ്ര സർക്കാറിനെതിരെ ഒളിയമ്പെയ്​തത്​. അമിത്​ ഷാ ആരോപണ വിധേയനായ ലോയയുടെ ദുരൂഹമരണത്തെ വീണ്ടും സ്​മരിക്കുകയായിരുന്നു​ രാഹുൽ.

അതേസമയം, ജസ്​റ്റിസ്​ മുരളീധറിൻെറ സ്ഥലംമാറ്റം രാജ്യത്തിന്​ നാണക്കേടാണെന്ന്​ പ്രിയങ്ക അഭിപ്രായപ്പെട്ടു. ‘‘ജസ്​റ്റിസ്​ മുരളീധറിൻെറ അർധരാത്രിയിലുള്ള സ്ഥലംമാറ്റം നിലവിലെ സാഹചര്യത്തിൽ ഞെട്ടലുണ്ടാക്കുന്നില്ല. എന്നാൽ, ഇത്​ ദുഃഖകരവും നാണക്കേടുമാണ്​. സത്യസന്ധമായ നീതിന്യായ വ്യവസ്ഥിതിയിൽ ലക്ഷക്കണക്കിന്​ ഇന്ത്യക്കാർ വിശ്വാസമർപ്പിക്കുന്നുണ്ട്​. നീതിയുടെ വായ്​മൂടിക്കെട്ടാനും ജനങ്ങളുടെ വിശ്വാസം തകർക്കാനുമുള്ള ഗവൺമ​​െൻറിൻെറ ശ്രമങ്ങൾ ദൗർഭാഗ്യകരമാണ്​.’’ -പ്രിയങ്ക ട്വീറ്റ്​ ചെയ്​തു.

ജസ്റ്റിസ് എസ്. മുരളീധറിനെ പഞ്ചാബ്-ഹരിയാന ഹൈകോടതിയിലേക്കാണ് സ്ഥലംമാറ്റിയത്​. ഡൽഹി കലാപത്തിന് വഴിമരുന്നിട്ട വിദ്വേഷപ്രസംഗം നടത്തിയതിന്‍റെ പേരിൽ മൂന്ന് ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാൻ ജസ്റ്റിസ് മുരളീധർ ബുധനാഴ്ച നിർദേശിച്ചിരുന്നു. പ്രകോപന പ്രസംഗങ്ങളുടെ വീഡിയോ പരിശോധിച്ച് കേസെടുക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണറോട് ജസ്റ്റിസ് മുരളീധർ നിര്‍ദ്ദേശിക്കുകയായിരുന്നു.

കപില്‍ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ എം.പി, അഭയ് വര്‍മ എം.എല്‍.എ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കുന്നത് പരിഗണിക്കാൻ ജഡ്ജി ആവശ്യപ്പെട്ടത്. പിന്നാലെ, ഹരജി പരിഗണിക്കുന്നത് ഹൈകോടതി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം.

2006 മുതൽ ഡൽഹി ഹൈകോടതിയിൽ ജഡ്ജിയാണ് ജസ്റ്റിസ് മുരളീധർ. ഇദ്ദേഹത്തെ പഞ്ചാബ്-ഹരിയാന ഹൈകോടതിയിലേക്ക് മാറ്റാൻ കഴിഞ്ഞയാഴ്ച സുപ്രീംകോടതി കൊളീജിയം നിർദേശിച്ചിരുന്നതായാണ് വിവരം.

Tags:    
News Summary - rahul gandhi and priyanka gandhi vadra criticize union govt against Justice muralidhar's transfer -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.