​​ഫ്രീ =സൗജന്യം, ഉദാ: സൗജന്യ വാക്​സിൻ ലഭ്യമാക്കണം' -'ഫ്രീ'യുടെ അർഥം വിവരിച്ച്​ ട്വീറ്റുമായി രാഹുൽ

ന്യൂഡൽഹി: രാജ്യത്ത്​ എല്ലാവർക്കും സൗജന്യ കോവിഡ്​ പ്രതിരോധ വാക്​സിൻ ലഭ്യമാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. 'ഫ്രീ' എന്ന വാക്കിനെ ഊന്നിപ്പറഞ്ഞുകൊണ്ടാണ്​ രാഹുലിന്‍റെ ട്വീറ്റ്​. 'ഫ്രീ'വാക്കിന്‍റെ അർഥം ട്വീറ്റിൽ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്​.

'ഫ്രീ' -നാമ വിശേഷണം, ക്രിയാ വിശേഷണം. സൗജന്യം, വില നൽകേണ്ടതില്ലാത്ത.  ഉദാഹരണം -ഇന്ത്യക്ക്​ സൗജന്യ കോവിഡ്​ വാക്​സിൻ ലഭ്യമാക്കണം. എല്ലാ പൗരൻമാർക്കും കുത്തിവെപ്പ്​ സൗജന്യമായി ലഭിക്കണം. അവ ലഭിക്കുമെന്ന്​ പ്രതീക്ഷിക്കാം' -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

രാജ്യത്ത്​ 18 വയസിന്​ മുകളിലുള്ളവർക്ക്​ മേയ്​ ഒന്നുമുതൽ കോവിഡ്​ വാക്​സിൻ വിതരണം ആരംഭിക്കും. എന്നാൽ സംസ്​ഥാന സർക്കാറുകൾക്കും സ്വകാര്യ ആശുപത്രികൾക്കും ഉയർന്ന നിരക്കിലാണ്​ സെറം ഇൻസ്റ്റിറ്റ്യൂട്ട്​ കോവിഡ്​ വാക്​സിൻ നൽകുക.

കോവിഷീൽഡ്​ വാക്​സിൻ സംസ്ഥാനങ്ങൾക്കും 300 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക്​ 600 രൂപക്കുമാണ്​ നൽകുന്നത്​. കോവാക്​സിൻ സംസ്ഥാന സർക്കാറുകൾക്ക്​ 600 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക്​ 1200 രൂപക്കുമാണ്​ നൽകുന്നത്​.

കോവിഡ്​ വാക്​സിൻ ജനങ്ങൾക്ക്​ സൗജന്യമായി നൽകണമെന്ന ആവശ്യവുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Rahul Gandhi demands free vaccination for all, tweets dictionary meaning of word free

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.