പട്ന: പേരിനൊപ്പം മോദി എന്നുള്ളവർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നു കാണിച്ച് നൽകിയ കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ േമാദി നൽകിയ കേസിലാണ് ജാമ്യം അനുവദിച്ചത്. 10,000 രൂപ വീതമുള്ള രണ്ട് പേരുടെ ഉറപ്പിലാണ് പട്ന കോടതി ജാമ്യം അനുവദിച്ചത്.
‘‘നീരവ് മോദിയാവട്ടെ, ലളിത് മോദിയാവട്ടെ, നരേന്ദ്ര മോദിയാവട്ടെ എല്ലാവർക്കും പൊതുവായ കുല നാമമാണ്. എന്തുകൊണ്ടാണ് എല്ലാ കള്ളൻമാർക്കും പൊതുവായി മോദി എന്ന പേര് വന്നത്’’ എന്നായിരുന്നു രാഹുലിൻെറ പ്രസ്താവന. ഏപ്രിൽ 13ന് കർണാടകയിലെ കോലാറിൽ നടന്ന സമ്മേളനത്തിലാണ് രാഹുൽ കേസിനാസ്പദമായ പരാമർശം നടത്തിയത്. ഇതിനെതിരെ സുശീൽ കുമാർ മോദി ഏപ്രിൽ 18നാണ് കേസ് കൊടുത്തത്.
ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ആർ.എസ്.എസിനെ അപമാനിച്ചുവെന്ന അപകീർത്തി കേസിൽ കഴിഞ്ഞ വ്യാഴാഴ്ച മുംബൈ കോടതി രാഹുൽ ഗാന്ധിക്കും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ജാമ്യം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.