മാനനഷ്ടക്കേസിൽ രാഹുലിന് ജാമ്യം

അഹമ്മദാബാദ്: മാനനഷ്ടക്കേസിൽ കോൺഗ്രസ് മുൻഅധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഗുജറാത്ത് മെട്രോപൊളിറ്റൻ കോടതി ജാമ്യം അന ുവദിച്ചു. അഹമ്മദാബാദ് ജില്ല സഹകരണ ബാങ്ക് ചെയർമാൻ അജയ് പട്ടേലാണ് രാഹുലിനെതിരെ കേസ് നൽകിയിരുന്നത്.

നോട്ട് നിരോധം നടപ്പാക്കി അഞ്ച് ദിവസത്തിനകം 745.59 കോടിയുടെ നിരോധിച്ച നോട്ട് കൈമാറിയതിൽ ബാങ്ക് അഴിമതി നടത്തിയെന്ന രാഹുലിന്‍റെ പ്രസ്താവനക്കെതിരെ കഴിഞ്ഞ വർഷമാണ് കേസ് നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബാങ്കിന്‍റെ ഡയറക്ടർമാരിൽ ഒരാളാണ്.

വാദം കേൾക്കുന്നതിനിടെ, കുറ്റം സമ്മതിക്കുന്നുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് 'ഞാൻ ക്രിമിനലല്ല' എന്നായിരുന്നു രാഹുലിന്‍റെ മറുപടി.

രാഹുലിനും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലക്കും എതിരെയാണ് കേസ്.

Tags:    
News Summary - Rahul Gandhi granted bail in defamation case-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.