ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ വൻ പരാജയത്തിൻെറ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹ ുൽ ഗാന്ധി രാജി സന്നദ്ധത അറിയിച്ചെന്ന റിേപ്പാർട്ടുകൾ നിഷേധിച്ച് കോൺഗ്രസ്. പ്രവർത്തക സമിതിയിൽ രാഹുൽ ഇതുവരെ രാജി സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്ന് രാജിെവക്കാമെന്ന് രാഹുൽ ഗാന്ധി അറിയിച്ചുരെന്നും രാജി സന്നദ്ധത കോൺഗ്രസ് പ്രവർത്തക സമിതി നിരസിച്ചുവെന്നുമാണ് വാർത്തകൾ വന്നത്. നിലപാട് പുനഃപരിശോധിക്കണമെന്ന് നേതാക്കൾ രാഹുലിനോട് ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്.
കോൺഗ്രസിനേറ്റ കനത്ത തോൽവിയുടെ പശ്ചാത്തലം പരിശോധിക്കുന്നതിനാണ് ഡൽഹിയിൽ ഇന്ന് പ്രവർത്തക സമിതിയോഗം ചേർന്നത്. പരാജയത്തിൻെറ പശ്ചാത്തലത്തിൽ യു.പി, കർണാടക, ഒഡിഷ പി.സി.സി അധ്യക്ഷന്മാരും രാജിസന്നദ്ധത നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ പരാജയത്തിെൻറ ഉത്തരവാദിത്തമേറ്റ് അമേത്തി ജില്ല കോൺഗ്രസ് അധ്യക്ഷൻ യോഗേന്ദ്ര മിശ്ര സ്ഥാനം രാജിവെച്ചിരുന്നു. ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ രാജ് ബബ്ബറും രാജി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പാർട്ടിയുടെ ദയനീയ പ്രകടനത്തിെൻറ ഉത്തരവാദിത്തമേറ്റാണ് ബബ്ബറിെൻറ രാജി പ്രഖ്യാപനം. രണ്ടു രാജികളും രാഹുൽ ഗാന്ധി സ്വീകരിച്ചിട്ടില്ല. 80 ലോക്സഭ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ റായ്ബറേലിയിൽ നിന്നു സോണിയ ഗാന്ധിക്കുമാത്രമാണ് ജയിച്ചുകയറാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.