രാഹുൽ ഗാന്ധി രാമൻ, ബി.ജെ.പി സർക്കാർ രാവണൻ -വിശേഷണവുമായി കോൺഗ്രസ് പ്രവർത്തകൻ

ന്യൂഡൽഹി: രാഹുൽ ഗാന്ധി രാമനും ബി.ജെ.പി സർക്കാർ രാവണനുമാണെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് പ്രവർത്തകൻ. ബി.ജെ.പി സർക്കാർ രാവണന്റെ വേഷമാണ് ആടുന്നത്. രാഹുൽ ഗാന്ധി 'രാമൻ' ആണെന്നും അദ്ദേഹം ഇ.ഡി ഓഫീസിൽ നിന്നു പുറത്തുകടക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും കോൺഗ്രസ് പ്രവർത്തകൻ പറഞ്ഞു.

നാഷനൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് രാഹുൽഗാന്ധിയെ ചോദ്യം ചെയ്യുകയാണ്. പ്രിയങ്ക ഗാന്ധി ഉൾ​െപ്പടെ നിരവധി കോൺഗ്രസ് നേതാക്കൾ ഇ.ഡി ഓഫീസിലേക്ക് രാഹുൽ ഗാന്ധിയെ അനുഗമിച്ചിരുന്നു. ഇ.ഡി ഓഫീസിനുമുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇ.ഡി ഓഫിസിനു മുന്നിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തുമെന്ന് കണ്ട് അക്ബർ റോഡിലും പരിസരത്തും നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു.

Tags:    
News Summary - Rahul Gandhi Is "Ram", BJP Government Playing "Raavan": Congress Worker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.