തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യാദൃശ്ചികമായി കണ്ടുമുട്ടിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സഹോദരിയും എ.ഐ.സ ി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും തമ്മിലുള്ള സരസ സംഭാഷമാണ് സോഷ്യൽ മീഡിയയിൽ വൈറൽ. 'നല്ല സഹോദരൻ എന്നത ് കൊണ്ട് അർഥമാക്കുന്നത് എന്തെന്നാണ്' തമാശ കലർത്തി രാഹുൽ വിവരിക്കുന്നത്. ഈ സമയം രാഹുലിനൊപ്പം പ്രിയങ്കയും ഉണ്ട്.
"നല്ല സഹോദരൻ എന്നത് കൊണ്ട് അർഥമാക്കുന്നത് എന്തെന്ന് ഞാൻ പറയാം. കീലോ മീറ്റർ ദൈർഘ്യമുള്ള യാത്രകൾക്കായി ഞ ാൻ ചെറിയ ഹെലികോപ്റ്റർ ഉപയോഗിക്കുന്നു. എന്നാൽ, എന്‍റെ സഹോദരി പ്രിയങ്ക ദൈർഘ്യം കുറഞ്ഞ യാത്രകൾക്കായി വലിയ ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നു". തുടർന്ന് പ്രിയങ്കയെ ചേർത്ത് പിടിച്ച് 'ഞാൻ സഹോദരിയെ സ്നേഹിക്കുന്നു'വെന്ന് രാഹുൽ കൂട്ടിച്ചേർത്തു.
Some moments of brother and sister from busy schedules.
— UP East Youth Congress (@IYC_UPEast) April 27, 2019
Love , affection all in one photo @priyankagandhi @RahulGandhi pic.twitter.com/rajuxv3kMC
എന്നാൽ, തന്‍റെ യാത്രയെ കുറിച്ചുള്ള കമന്‍റ് ചിരിച്ചു കൊണ്ട് നിഷേധിച്ച പ്രിയങ്ക, 'രാഹുൽ പറയുന്നത് സത്യമല്ലെന്നും ഞാൻ ഒരു മണിക്കൂറാണ് യാത്ര ചെയ്തതെന്നും' വ്യക്തമാക്കി.
കാൺപൂർ വിമാനത്താവളത്തിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഉത്തർപ്രദേശിലെ റായ്ബറേലിയിലെ പൊതുപരിപാടിയിൽ പങ്കെടുക്കാനാണ് രാഹുൽ എത്തിയത്. എന്നാൽ, റോഡ് ഷോ നടക്കുന്ന ഉനയിലേക്ക് പോകുകയായിരുന്നു പ്രിയങ്ക.
റായ്ബറേലി കൂടാതെ അമേത്തിയിലും രാഹുലിന് രണ്ട് തെരഞ്ഞെടുപ്പ് പരിപാടികൾ നിശ്ചയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.