കത്​വ, ഉന്നാവോ: അർധരാത്രിയിൽ ഇന്ത്യ ഗേറ്റിൽ പ്രതിഷേധ സാഗരം

ന്യൂഡൽഹി: രാ​ജ്യ​ത്തെ​ ​െഞ​ട്ടി​ച്ച ക​ത്​​വ, ഉ​ന്നാ​​വോ സം​ഭ​വ​ങ്ങ​ളി​ൽ പ്രതിഷേധിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്​ത ഇന്ത്യ ഗേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി. അർധ രാത്രിയിൽ വിളിച്ചു ചേർത്ത മാർച്ചിൽ ഡൽഹിയിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികളും മറ്റ് യുവജവനങ്ങളും കുട്ടികളും വയോധികരുമുൾപ്പെടെയുള്ളവർ മെഴുകുതിരി കൊളുത്തി അണിചേർന്നതോടെ സമീപകാലത്തൊന്നും തലസ്​ഥാനം കണ്ടിട്ടില്ലാത്ത സമരരൂപമായി പ്രതിഷേധം മാറി. 

കോൺഗ്രസ് ആസ്ഥാനത്ത് നിന്ന് ആരംഭിച്ച മാർച്ച് ഇന്ത്യ ഗേറ്റിലാണ് അവസാനിച്ചത്. ഇന്ത്യ ഗേറ്റിലേക്കുള്ള വഴി പൊലീസ് അടച്ചിരുന്നുവെങ്കിലും ബാരിക്കേഡുകൾ ചാടിക്കടന്ന് രാഹുലിന്‍റെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാർ  ഇന്ത്യാഗേറ്റിലേക്ക് പോയി. രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധി, റോബർട്ട് വാദ്ര, ഗുലാംനബി ആസാദ്, അശോക് ഗെഹ്‌ലോട്ട്, അംബിക സോണി തുടങ്ങിയ നേതാക്കളും പങ്കു ചേർന്നു. 

 11 മണിയോടെതന്നെ ഇന്ത്യ ഗേറ്റിൽ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. നിശ്ശബ്​ദത പാലിക്കാൻ നേതൃത്വം നിർദേശിച്ചിരുന്നെങ്കിലും പലപ്പോഴും അത്​ ലംഘിക്കപ്പെടുകയും സർക്കാർവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങുകയും ചെയ്​തു. 

കത്​വ സംഭവത്തെ അപലപിച്ച്​ രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തതിന്​ പിന്നാലെയാണ്​ കോൺഗ്രസ്​ മാർച്ച് പ്രഖ്യാപിച്ചത്. കത്​വ ബലാത്സംഗത്തിലെ പ്രതികൾ ശിക്ഷയിൽനിന്നു രക്ഷപ്പെടരുത്. എങ്ങിനെയാണ് ഈ അക്രമികളെ ചിലർക്ക് സംരക്ഷിക്കാൻ കഴിയുക. നി​ഷ്ക​ള​ങ്ക​യാ​യ ഒരു  കു​ട്ടി​യോ​ട് കാട്ടിയ ക്രൂ​ര​തയെ രാ​ഷ്ട്രീ​യവത്കരിക്കാൻ അനുവദിക്കരുതെന്നും രാഹുൽ ട്വീറ്റിൽ ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ  ബോ​ളി​വു​ഡ് ലോകവും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂടെ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചെത്തി. ജാ​വേ​ദ്​ അ​ഖ്​​ത​ർ, ഫ​ർ​ഹാ​ൻ അ​ഖ്​​ത​ർ, അ​ഭി​ഷേ​ക്​ ബ​ച്ച​ൻ, ന​ടി സ്വ​ര ഭാ​സ്​​ക​ർ, സം​വി​ധാ​യ​ക​ൻ ഹ​ൻ​സ​ൽ മേ​ത്ത എ​ന്നി​വ​രാണ് സം​ഭ​വ​ങ്ങ​ളെ അ​പ​ല​പി​ച്ച് രംഗത്തെത്തിയത്. 

അതേസമയം, കത്വ സംഭവത്തിൽ​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം എ​ട്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്. തെ​ളി​വ്​ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ടു പൊ​ലീ​സു​കാ​രും പ്ര​തി​ക​ളാ​ണ്. അറസ്​റ്റിലായവരിൽ ഒ​രാ​ൾ കാ​മ​പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന്​ കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​ത്തി​ൽ​നി​ന്ന്​ യാ​ത്ര​ചെ​യ്​​ത്​​ എ​ത്തി​യെ​ന്ന കു​റ്റ​പ​ത്ര​ത്തി​ലെ ക​ണ്ടെ​ത്ത​ൽ ന​ടു​ക്ക​മു​ള​വാ​ക്കു​ന്ന​താ​യി. കു​തി​ര​യെ മേ​യ്​​ക്കാ​ൻ പോ​യ എ​ട്ടു​വ​യ​സ്സു​കാ​രി പെ​ൺ​കു​ട്ടി​ക്ക്​ വ​ന​ത്തി​ൽ സം​ഭ​വി​ച്ച​ത്​​ എ​ന്തെ​ന്ന കു​റ്റ​പ​ത്ര​ത്തി​ലെ മ​റ്റു വി​വ​ര​ണ​ങ്ങ​ളും ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. ജ​നു​വ​രി 10ന്​ ​വീ​ട്ടി​ൽ നി​ന്ന്​ കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യെ ഒ​രാ​ഴ്​​ച​ക്കു​ശേ​ഷ​മാ​ണ്​ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 

കു​റ്റ​വാ​ളി​ക​ൾ​ക്ക്​ പി​ന്തു​ണ​യു​മാ​യി ജ​മ്മു​വി​ലെ അ​ഭി​ഭാ​ഷ​ക​രും ചി​ല രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ന്മാ​രും രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ സം​ഭ​വം​ വ​ർ​ഗീ​യ സ്വ​ഭാ​വം കൈ​വ​രി​ച്ച​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്​.  ക്രൈം​ബ്രാ​ഞ്ച്​ കു​റ്റ​പ​ത്ര​പ്ര​കാ​രം കാ​ട്ടി​ലെ ക്ഷേ​ത്ര​ത്തി​ന​ടു​ത്ത്​ മൂ​ന്നു പ്രാ​വ​ശ്യ​മാ​ണ്​ പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്​​. മ​യ​ക്കു​മ​രു​ന്ന്​ ന​ൽ​കി​യ​തി​നൊ​പ്പം മ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ  ത​ല​യി​ൽ ര​ണ്ടു​പ്രാ​വ​ശ്യം ക​ല്ലു​കൊ​ണ്ടി​ടി​ച്ചു. ആ​ദ്യ ത​വ​ണ ത​ല​യി​ൽ ക​ല്ലു​കൊ​ണ്ട്​ ഇ​ടി​ച്ച​പ്പോ​ൾ മ​റ്റു​ള്ള​വ​രോ​ട്​ ‘നി​ർ​ത്തൂ’ എ​ന്ന്​ പ​റ​ഞ്ഞ, കേ​സി​ൽ പ്ര​തി​യാ​യ ഒ​രു പൊ​ലീ​സു​കാ​ര​ൻ അ​തി​നി​ടെ ഒ​രി​ക്ക​ൽ കൂ​ടി അ​വ​ളെ ബ​ലാ​ത്സം​ഗം ചെ​യ്​​തു. ഇ​തെ​ല്ലാം ചെ​യ്​​ത​ത്​ ര​സ​ന ഗ്രാ​മ​ത്തി​ൽ​നി​ന്ന്​ ബ​ക്ക​ർ​വാ​ൽ മു​സ്​​ലിം സ​മു​ദാ​യ​ത്തെ ഒാ​ടി​ച്ചു​വി​ടാ​ൻ വേ​ണ്ടി മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
 

Tags:    
News Summary - Rahul Gandhi Leads Candlelight Vigil In Delhi Demanding Justice In Kathua, Unnao Cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.