കത്വ, ഉന്നാവോ: അർധരാത്രിയിൽ ഇന്ത്യ ഗേറ്റിൽ പ്രതിഷേധ സാഗരം
text_fieldsന്യൂഡൽഹി: രാജ്യത്തെ െഞട്ടിച്ച കത്വ, ഉന്നാവോ സംഭവങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്ത ഇന്ത്യ ഗേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി. അർധ രാത്രിയിൽ വിളിച്ചു ചേർത്ത മാർച്ചിൽ ഡൽഹിയിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികളും മറ്റ് യുവജവനങ്ങളും കുട്ടികളും വയോധികരുമുൾപ്പെടെയുള്ളവർ മെഴുകുതിരി കൊളുത്തി അണിചേർന്നതോടെ സമീപകാലത്തൊന്നും തലസ്ഥാനം കണ്ടിട്ടില്ലാത്ത സമരരൂപമായി പ്രതിഷേധം മാറി.
കോൺഗ്രസ് ആസ്ഥാനത്ത് നിന്ന് ആരംഭിച്ച മാർച്ച് ഇന്ത്യ ഗേറ്റിലാണ് അവസാനിച്ചത്. ഇന്ത്യ ഗേറ്റിലേക്കുള്ള വഴി പൊലീസ് അടച്ചിരുന്നുവെങ്കിലും ബാരിക്കേഡുകൾ ചാടിക്കടന്ന് രാഹുലിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാർ ഇന്ത്യാഗേറ്റിലേക്ക് പോയി. രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധി, റോബർട്ട് വാദ്ര, ഗുലാംനബി ആസാദ്, അശോക് ഗെഹ്ലോട്ട്, അംബിക സോണി തുടങ്ങിയ നേതാക്കളും പങ്കു ചേർന്നു.
11 മണിയോടെതന്നെ ഇന്ത്യ ഗേറ്റിൽ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. നിശ്ശബ്ദത പാലിക്കാൻ നേതൃത്വം നിർദേശിച്ചിരുന്നെങ്കിലും പലപ്പോഴും അത് ലംഘിക്കപ്പെടുകയും സർക്കാർവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങുകയും ചെയ്തു.
കത്വ സംഭവത്തെ അപലപിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് കോൺഗ്രസ് മാർച്ച് പ്രഖ്യാപിച്ചത്. കത്വ ബലാത്സംഗത്തിലെ പ്രതികൾ ശിക്ഷയിൽനിന്നു രക്ഷപ്പെടരുത്. എങ്ങിനെയാണ് ഈ അക്രമികളെ ചിലർക്ക് സംരക്ഷിക്കാൻ കഴിയുക. നിഷ്കളങ്കയായ ഒരു കുട്ടിയോട് കാട്ടിയ ക്രൂരതയെ രാഷ്ട്രീയവത്കരിക്കാൻ അനുവദിക്കരുതെന്നും രാഹുൽ ട്വീറ്റിൽ ആവശ്യപ്പെട്ടിരുന്നു.
Congress' candle March to India Gate. #JusticeforAsifa pic.twitter.com/31gUh3OXGW
— Pratyush Ranjan (@pratyush_ranjan) April 12, 2018
സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ബോളിവുഡ് ലോകവും സമൂഹമാധ്യമങ്ങളിലൂടെ െഎക്യദാർഢ്യം പ്രഖ്യാപിച്ചെത്തി. ജാവേദ് അഖ്തർ, ഫർഹാൻ അഖ്തർ, അഭിഷേക് ബച്ചൻ, നടി സ്വര ഭാസ്കർ, സംവിധായകൻ ഹൻസൽ മേത്ത എന്നിവരാണ് സംഭവങ്ങളെ അപലപിച്ച് രംഗത്തെത്തിയത്.
അതേസമയം, കത്വ സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച രണ്ടു പൊലീസുകാരും പ്രതികളാണ്. അറസ്റ്റിലായവരിൽ ഒരാൾ കാമപൂർത്തീകരണത്തിന് കിലോമീറ്ററുകൾ താണ്ടി ഉത്തർപ്രദേശിലെ മീറത്തിൽനിന്ന് യാത്രചെയ്ത് എത്തിയെന്ന കുറ്റപത്രത്തിലെ കണ്ടെത്തൽ നടുക്കമുളവാക്കുന്നതായി. കുതിരയെ മേയ്ക്കാൻ പോയ എട്ടുവയസ്സുകാരി പെൺകുട്ടിക്ക് വനത്തിൽ സംഭവിച്ചത് എന്തെന്ന കുറ്റപത്രത്തിലെ മറ്റു വിവരണങ്ങളും ഞെട്ടിപ്പിക്കുന്നതായിരുന്നു. ജനുവരി 10ന് വീട്ടിൽ നിന്ന് കാണാതായ പെൺകുട്ടിയെ ഒരാഴ്ചക്കുശേഷമാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
#RahulGandhi candlelight march at #IndiaGate. Congress President demands justice for victims of #UnnaoCase #KathuaCase
— DNA (@dna) April 12, 2018
For live updates follow https://t.co/kRJ8RFym5W pic.twitter.com/VWTFv0RcGX
കുറ്റവാളികൾക്ക് പിന്തുണയുമായി ജമ്മുവിലെ അഭിഭാഷകരും ചില രാഷ്ട്രീയ നേതാക്കന്മാരും രംഗത്തിറങ്ങിയതോടെ സംഭവം വർഗീയ സ്വഭാവം കൈവരിച്ചതായാണ് റിപ്പോർട്ട്. ക്രൈംബ്രാഞ്ച് കുറ്റപത്രപ്രകാരം കാട്ടിലെ ക്ഷേത്രത്തിനടുത്ത് മൂന്നു പ്രാവശ്യമാണ് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. മയക്കുമരുന്ന് നൽകിയതിനൊപ്പം മരണം ഉറപ്പാക്കാൻ തലയിൽ രണ്ടുപ്രാവശ്യം കല്ലുകൊണ്ടിടിച്ചു. ആദ്യ തവണ തലയിൽ കല്ലുകൊണ്ട് ഇടിച്ചപ്പോൾ മറ്റുള്ളവരോട് ‘നിർത്തൂ’ എന്ന് പറഞ്ഞ, കേസിൽ പ്രതിയായ ഒരു പൊലീസുകാരൻ അതിനിടെ ഒരിക്കൽ കൂടി അവളെ ബലാത്സംഗം ചെയ്തു. ഇതെല്ലാം ചെയ്തത് രസന ഗ്രാമത്തിൽനിന്ന് ബക്കർവാൽ മുസ്ലിം സമുദായത്തെ ഒാടിച്ചുവിടാൻ വേണ്ടി മാത്രമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.