ഫേസ്​ബുക്​-ബി.ജെ.പി ബന്ധം: അടിയന്തര അന്വേഷണം​ വേണം -രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഫേസ്​ബുക്കും ബി.ജെ.പിയും തമ്മിലുള്ള കൂട്ടുകെട്ട്​ സംബന്ധിച്ച്​ പുതിയ വെളിപ്പെടുത്തലുകൾ വന്നതിനുപിന്നാലെ പ്രതികരണവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ഫേസ്​ബുക്ക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടർ അങ്കി ദാസി​െൻറ ഇടപെടലുകളാണ്​ രണ്ടാം തവണയും വാൾ സ്ട്രീറ്റ് ജേണൽ പുറത്തുകൊണ്ടുവന്നത്​.

'ഇന്ത്യയുടെ ജനാധിപത്യവും സാമൂഹിക ഐക്യവും തകർക്കുന്ന ഫേസ്​ബുക്കിൻെറയും വാട്​സ്​ആപ്പിൻെറയും നടപടികൾ അന്താരാഷ്​ട്ര മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിരിക്കുന്നു.ഒരു വിദേശകമ്പനിയെയും നമ്മുടെ ദേശീയ കാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കരുത്​. ഇത്​ അടിയന്തിരമായി അന്വേഷിക്കണം, കുറ്റം കണ്ടെത്തിയാൽ ശിക്ഷിക്കണം' -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

ഫേസ്​ബുക്ക്​ ജീവനക്കാരുടെ കൂട്ടായ്​മയിൽ നേരത്തെ അങ്കി ദാസ്​ പോസ്​റ്റ്​ ചെയ്​ത കാര്യങ്ങളാണ്​ വാൾസ്​ട്രീറ്റ്​ ജേണൽ പുറത്തുവിട്ടത്​. 'സമൂഹമാധ്യമ പ്രചാരണത്തിൽ നമ്മൾ അദ്ദേഹത്തിന് (മോദി) വേണ്ടി തീ കൊളുത്തി, ബാക്കിയെല്ലാം ചരിത്രം' - 2014 ലെ തിരഞ്ഞെടുപ്പിൽ മോദി വിജയം കൊയ്യുന്നതിന് ഒരു ദിവസം മുൻപ് അങ്കി ദാസ് പോസ്റ്റ് ചെയ്തതാണ് ഇക്കാര്യം. 30 വർഷമായി അടിത്തട്ടിൽ നടത്തിയ പ്രവർത്തനത്തിലൂടെ ഇന്ത്യയെ മോചിപ്പിച്ചതായി മോദിയെ പുകഴ്ത്തിക്കൊണ്ട് അങ്കി ദാസ് കുറിച്ചു. ഇൗ പോസ്​റ്റുകളാണ്​ ഇപ്പോൾ പുറത്തുവരുന്നത്​. തെരഞ്ഞെടുപ്പുകളിൽ നിഷ്​പക്ഷത പുലർത്തുമെന്ന്​ ഫേസ്​ബുക്കി​െൻറ പ്രഖ്യാപിത നിലപാടിനെതിരായിരുന്നു അങ്കി ദാസി​െൻറ പോസ്​റ്റുകൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.