രാഹുലും പ്രിയങ്കയും പെട്രോൾ ബോംബുകൾ -ബി.ജെ.പി മന്ത്രി

ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയു​ം പ്രിയങ്ക ഗാന്ധിയെയും ട്വിറ്ററിലുടെ അപമാനിച്ച്​ ഹരിയാനയിലെ ബി.​െജ.പി മന്ത്രിയുടെ വിവാദ പരാമർശം.

രാഹുലും പ്രിയങ്കയും ജീവിക്കുന്ന പെട്രോൾ ബോംബുകളാണെന്നാണ്​ ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് ട്വിറ്ററിൽ പരാമർശിച്ചത്.
‘‘രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും സൂക്ഷിക്കണം. അവർ പെട്രോൾ ബോംബുകളെപ്പോലെയാണ്. അവർ എവിടെ പോകുന്നോ അവിടെയൊക്കെ തീകൊളുത്തി പൊതുമുതൽ നശിപ്പിക്കും.’’ – ഇതായിരുന്നു മുതിർന്ന ബി.ജെ.പി നേതാവിൻെറ ട്വിറ്റർ കുറിപ്പ്​. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരു​െട കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയേയും ഉത്തർപ്രദേശിലെ മീററ്റിൽ തടഞ്ഞതിൻെറ പശ്​ചാത്തലത്തിലായിരുന്നു ഹരിയാന മന്ത്രിയുടെ പ്രതികരണം.

Tags:    
News Summary - "Rahul Gandhi, Priyanka Gandhi Like Petrol Bombs": Haryana Minister -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.