ന്യൂഡൽഹി: വനിതസംവരണ ബില്ലിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബില്ലിൽ ഒ.ബി.സി വിഭാഗത്തിന് പ്രത്യേക സംവരണം വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വനിത സംവരണ ബില്ലിനെ പിന്തുണക്കുന്നു. എന്നാൽ, ജനസംഖ്യയിൽ വലിയൊരു വിഭാഗം ബില്ലിന് പുറത്താണെന്ന് രാഹുൽ പറഞ്ഞു.
ജാതി സെൻസസ് അടിസ്ഥാനമാക്കി വനിത സംവണബില്ലിൽ ഒ.ബി.സി വിഭാഗത്തിന് പ്രത്യേക പ്രാതിനിധ്യം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിങ്ങൾക്ക് സാധിക്കുമെങ്കിൽ ബിൽ ഇന്ന് തന്നെ നടപ്പാക്കണം.
സ്ത്രീകളെ ശാക്തീകരിക്കാനുള്ള ഏറ്റവും വലിയ ചുവടുവെപ്പായിരുന്നു പഞ്ചായത്തീ രാജ് സംവിധാനമെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു. പാർലമെന്റ് പുതിയ മന്ദിരത്തിലെ രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന്റെ അഭാവത്തേയും രാഹുൽ വിമർശിച്ചു. നല്ല മയിലും ബെഞ്ചുകളുമുള്ള പാർലമെന്റിൽ രാഷ്ട്രപതി മാത്രമില്ല. അവർ ആദിവാസി സമൂഹത്തെയാണ് പ്രതിനിധീകരിക്കുന്നത്. അവരുടെ സാമീപ്യം പാർലമെന്റിന് കൂടുതൽ കരുത്ത് പകരുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.