അധ്യക്ഷനായി തുടരില്ല; നിലപാട് വ്യക്തമാക്കി രാഹുൽ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ത​​​​െൻറ തീരുമാനം കോൺഗ്രസ്​ വർക്കിങ്​ കമ്മറ്റിയെ അറിയിച്ചതാ ​െണന്ന്​ രാഹുൽ ഗാന്ധി. അധ്യക്ഷ സ്ഥാനത്ത്​ തുടരണമോ വേണ്ടയോ എന്നത്​ അറിയിക്കുകയെന്നത് ത​​​​െൻറ ഉത്തരവാദിത്തണ്​. ത​​​െൻറ നിലപാടിൽ ഉറച്ചു നിൽക്കുന്നതായും രാഹുൽ ഗാന്ധി പാർലമ​​​െൻററി പാർട്ടി യോഗത്തിൽ പറഞ്ഞു.

രാഹുൽ ഗാന്ധി അധ്യക്ഷ പദവിയിൽ തുടരണമെന്ന്​ രാവിലെ ചേർന്ന പാർലമെന്‍ററി പാർട്ടി യോഗത്തിൽ എം.പിമാർ വീണ്ടും ഉന്നയിച്ചിരുന്നു. എന്നാൽ പാർലമ​​​െൻററി പാർട്ടി യോഗം അക്കാര്യം ചർച്ചചെയ്യാനുള്ള വേദിയല്ലെന്നും ത​​​​െൻറ തീരുമാനം നേരത്തെ അറിയിച്ചതാണെന്നുമാണ്​ രാഹുൽ പറഞ്ഞത്​.

ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം എല്ലാ പാർട്ടി പ്രതിനിധികൾക്കും ഉണ്ട്​. പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ നയിക്കാൻ മാറ്റാർക്കും സാധിക്കില്ലെന്നും രാഹുൽ സ്ഥാനത്ത്​ തുടരണമെന്നുമാണ്​ സോണിയാ ഗാന്ധി അധ്യക്ഷയായ പാർലമ​​​െൻററി പാർട്ടി യോഗത്തിൽ എം.പിമാർ അഭിപ്രായപ്പെട്ടത്​. അതേസമയം, അധ്യക്ഷ സ്ഥാനത്ത് തുടരുന്നില്ലെന്ന നിലപാടിലാണ്​ രാഹുൽ.

Tags:    
News Summary - Rahul Gandhi Rejects Party Appeal To Stay On -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.