'അഹങ്കാരത്തി​െൻറ കസേരയിൽ നിന്നെഴുന്നേറ്റ്​ കർഷകർക്ക്​ അധികാരം നൽകൂ' -കർഷക സമരത്തെ പിന്തുണച്ച്​ രാഹുൽ

ന്യൂഡൽഹി: കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങ​ൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക്​ പിന്തുണ അറിയിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. നമ്മുടെ അന്നദാതാക്കൾ തെരുവുകളിലും മൈതാനങ്ങളിലും പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നു. അതേസമയം മാധ്യമങ്ങളിൽ നുണക്കഥകൾ പരക്കുകയാണ്​. കർഷരോട്​ കടപ്പാട്​ വീ​ട്ടേണ്ടത്​ അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടാണെന്നും ലാത്തിക്കടിച്ചും കണ്ണീർ വാതകം പ്രയോഗിച്ചുമല്ലെന്നും ​അദ്ദേഹം പറഞ്ഞു.

'നമ്മുടെ അന്നദാതാക്കൾ തെരുവുകളിലും ​ൈമതാനങ്ങളിലും പ്രതിഷേധിച്ച്​ കൊണ്ടിരിക്കുന്നു. അതേസമയം മറുവശത്ത്​ മാധ്യമങ്ങളിലൂടെ നുണകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. നമ്മളെല്ലാവരും കർഷകരുടെ കഠിനാധ്വാനത്തോട്​ ക​ടപ്പെട്ടിരുന്നു. ഈ കടപ്പാട്​ വീ​ട്ടേണ്ടത്​ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടാകണം. അല്ലാതെ ലാത്തിക്കടിച്ചും കണ്ണീർ വാതകം പ്രയോഗിച്ചുമല്ല. ഉണരൂ...അഹങ്കാരത്തി​െൻറ കസേരയിൽ നിന്നെഴുന്നേറ്റ്​ കർഷകർക്ക്​ അധികാരം നൽകൂ' -രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ആറുദിവസമായി ഡൽഹിയിലെ അതിർത്തിയിൽ തുടരുന്ന കർഷക സമരത്തിന്​ പിന്തുണ അറിയിച്ച്​ നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. അതേസമയം കർഷകരെ കേന്ദ്രസർക്കാർ ചൊവ്വാഴ്​ച വൈകീട്ട്​ മൂന്നുമണിക്ക്​ ചർച്ചക്ക്​ വിളിച്ചിട്ടുണ്ട്​. കേന്ദ്രമന്ത്രിമാരായ രാജ്​നാഥ്​ സിങ്, നരേന്ദ്ര തോമർ തുടങ്ങിയവർ ചർച്ചയിൽ പ​െങ്കടുക്കും. എന്നാൽ 500 കർഷക സംഘടനകളെയും വിളിച്ചാൽ മാത്രമേ ചർച്ചക്ക്​ തയാറാകൂ എന്നാണ്​ കർഷകരുടെ തീരുമാനം.  


Tags:    
News Summary - Rahul Gandhi Repay debts of farmers let go of your pride

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.