​‘മോദിയുടെ കഴിവില്ലായ്​മ പരിഹരിച്ചതിന്​ നന്ദി’- ജയ്​ശങ്കറിന്​ മറുപടിയുമായി രാഹുൽ

ന്യൂഡല്‍ഹി: ‘ഹൗഡി മോദി’യിൽ വിവാദ പ്രസ്​താവന നടത്തിയ ​പ്രധാനമന്ത്രി നരേന്ദ്രമോദിയെ ന്യായീകരിച്ച വിദേശകാര്യമന്ത്രി എസ്​.ജയ്​ശങ്കറിന്​ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നയതന്ത്ര കാര്യത്തില്‍ മോദിയുടെ കഴിവില്ലായ്മ പരിഹരിച്ചതിന് മന്ത്രി ജയ്ശങ്കറിന് നന്ദി അറിയിക്കുന്നുവെന്ന് രാഹുല്‍ ട്വീറ്റ്​ ചെയ്​തു. ഹൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോദി’ പരിപാടിക്കിടെ ട്രംപിനെ വീണ്ടും യു.എസ് പ്രസിഡൻറായി തെഞ്ഞെടുക്കണമെന്ന രീതിയിൽ മോദി നടത്തിയ പ്രസ്താവനയില്‍ ജയ്ശങ്കര്‍ വിശദീകരണം നടത്തിയിരുന്നു. ഇക്കാര്യത്തിലാണ് രാഹുല്‍ ജയ്ശങ്കറിന് നന്ദി അറിയിച്ചത്.

നമ്മുടെ പ്രധാനമന്ത്രിക്ക് നയതന്ത്രത്തിലുള്ള കഴിവില്ലായ്മ മൂടിവെച്ചതിന് താങ്കളോട് നന്ദി അറിയിക്കുന്നു. പക്ഷംപിടിച്ച് ട്രംപിന് മുഖസ്ഥുതി നടത്തിയ മോദിയുടെ പ്രകടനം ഇന്ത്യയും ഡെമോക്രാറ്റുകളും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നിങ്ങളുടെ ഇടപെടലിലൂടെ അത് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ നയതന്ത്രപരമായ കാര്യങ്ങളെക്കുറിച്ച് താങ്കള്‍ അദ്ദേഹത്തിന് കുറച്ച് പാഠം പകര്‍ന്നുനല്‍കണം - എന്നായിരുന്നു രാഹുലി​​​െൻറ ട്വീറ്റ്​.

മോദി ട്രംപി​​​െൻറ മുദ്രാവാക്യം ആവർത്തിക്കുകയാണ്​ ചെയ്​തതെന്നും ഇന്ത്യക്ക്​ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പ്രത്യേക പക്ഷമില്ലെന്നുമായിരുന്നു ജയ്ശങ്കറി​​​െൻറ വിശദീകരണം.

Tags:    
News Summary - Rahul Gandhi slams Jaishankar on Trump Sarkar row - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.