'എങ്ങനെ ഭരിച്ച് മുടിക്കാം?' മോദി ഭരണം പഠനവിഷയമാക്കാമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: സാമ്പത്തിക ശക്തിയിൽ ലോകത്തി​ൽതന്നെ മുൻപന്തിയിൽ നിന്നിരുന്ന ഒരു രാജ്യ​ത്തെ ഭരണ കെടുകാര്യസ്ഥതകൊണ്ട് എങ്ങനെ കൂപ്പുകുത്തിക്കാം എന്നത് മോദി ഭരണവുമായി ബന്ധപ്പെടുത്തി പഠനവിഷയമാക്കാമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

രാജ്യത്ത് വൈദ്യുത ക്ഷാമവും വിലവർധനയുമടക്കം കടുത്ത പ്രതിസന്ധികൾ തുടർന്നുകൊണ്ടേയിരിക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

''ഊർജ്ജ പ്രതിസന്ധി, തൊഴിൽ പ്രതിസന്ധി, കർഷക പ്രതിസന്ധി, പണപ്പെരുപ്പം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 8 വർഷത്തെ ദുർഭരണം, ഒരു കാലത്ത് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായിരുന്ന ഒരു രാജ്യ​ത്തെ എങ്ങനെ നശിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള ഒരു പഠനം'' അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

Tags:    
News Summary - rahul gandhi slams modi govt accuses it of misgovernance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.