ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്കാരമായ ജി.എസ്.ടി നിലവിൽ വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നോട്ട് നിരോധനം പോലെ മുന്നൊരുക്കമില്ലാതൊയാണ് ജി.എസ്.ടി നടപ്പിലാക്കുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിെൻറ വിമർശനം.
ജി.എസ്.ടി ഇൗ രൂപത്തിൽ നടപ്പിലാക്കുന്നതിലൂടെ തെളിയുന്നത് മോദി സർക്കാറിെൻറ കഴിവില്ലായ്മയാണ്. വ്യക്തിപരമായ പ്രചാരണത്തിനാണ് ജി.എസ്.ടി ഇത്തരത്തിൽ നടപ്പിലാക്കുന്നത്. കോടിക്കണക്കിന് ചെറുകിട കച്ചവടക്കാരുടേയും വ്യാപാരികളുടെയും വേദനയും ഉത്കണ്ഠയും പരിഗണിക്കാതെയാണ് ജി.എസ്.ടി നടപ്പാക്കുന്നത്. നോട്ട് നിരോധനം പോലെ ഒരു മുന്നൊരുക്കവും ജി.എസ്.ടി നടപ്പാക്കുന്നതിനായി സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
മുന്നൊരുക്കമില്ലാതെയാണ് ജി.എസ്.ടി നടപ്പിലാക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ ഇന്ന് അർധരാത്രി നടക്കുന്ന പ്രത്യേക പാർലമെൻറ് സമ്മേളനം ബഹിഷ്കരിക്കുകയാണ്. ഒൗദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും ഇടതുപാർട്ടികളും പാർലമെൻറ് സമ്മേളനത്തിൽ പെങ്കടുക്കുന്നില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.